ആ​യി​രം ചീ​വീ​ടു​ക​ളു​ടെ മൂ​ള​ൽ! ഹ​വാ​ന സി​ൻ​ഡ്രോ​മി​നു പി​ന്നി​ൽ ചൈ​ന​യോ?
ആ​യി​രം ചീ​വീ​ടു​ക​ളു​ടെ മൂ​ള​ൽ! ഹ​വാ​ന സി​ൻ​ഡ്രോ​മി​നു പി​ന്നി​ൽ ചൈ​ന​യോ?
Wednesday, September 22, 2021 10:49 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ ചാ​ര​സം​ഘ​ട​ന​യാ​യ സി​ഐ​എ​യി​ലെ ‍ഉ​ദ്യോ​ഗ​സ്ഥ​ന് ഇ​ന്ത്യ​യി​ൽ​വ​ച്ചു ഹ​വാ​ന സി​ൻ​ഡ്രോം അ​നു​ഭ​വ​പ്പെ​ട്ട​തി​നു പി​ന്നി​ൽ ചൈ​ന​യോ​യെ​ന്ന് അ​ന്വേ​ഷ​ണം. ഈ ​മാ​സം സി​ഐ​എ ഡ​യ​റ​ക്ട​ർ വി​ല്യം ബേ​ൺ​സി​നൊ​പ്പം ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​ണ് സം​ഭ​വ​മെ​ന്നു യു​എ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​സം​ഖ്യം ചീ​വീ​ടു​ക​ൾ ചെ​വി​ക്ക​രു​കി​ലി​രു​ന്നു മൂ​ളു​ന്ന​തു​പോ​ലെ​യു​ള്ള അ​ജ്ഞാ​ത ശ​ബ്ദം കേ​ൾ​ക്കു​ന്ന​താ​ണ് രോ​ഗ​ത്തി​ന്‍റെ തു​ട​ക്ക​മെ​ന്നാ​ണ് അ​നു​ഭ​വ​സ്ഥ​ർ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. തു​ട​ർ​ന്ന് ത​ല​ച്ചോ​റി​നു ക്ഷ​തം ഏ​ൽ​ക്കു​ന്ന​ത​ട​ക്കം ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടും.

അ​സ​ഹ​നീ​യ​മാ​യ ത​ല​വേ​ദ​ന, ത​ല​ചു​റ്റ​ൽ, ബോ​ധ​ക്ഷ​യം, മ​റ​വി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ടും. 2016 അ​വ​സാ​നം ക്യൂ​ബ​ൻ ത​ല​സ്ഥാ​ന​മാ​യ ഹ​വാ​ന​യി​ൽ അ​മേ​രി​ക്ക​ൻ, ക​നേ​ഡി​യ​ൻ ന​യ​ത​ന്ത്ര, ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഈ ​പ്ര​തി​ഭാ​സം ആ​ദ്യ​മാ​യി നേ​രി​ട്ട​ത്. അ​തു​കൊ​ണ്ടാ​ണ് ഈ ​അ​വ​സ്ഥ​യെ ഹ​വാ​ന സി​ൻ​ഡ്രോം എ​ന്നു വി​ളി​ക്കു​ന്ന​ത്.

അ​തി​നു ശേ​ഷം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ യു​എ​സ് ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളി​ലെ പ​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​തേ​പ്ര​ശ്നം അ​ല​ട്ടി. പ​ല​രും രാ​ജ്യ​ത്തേ​ക്കു മ​ട​ങ്ങി ചി​കി​ത്സ തേ​ടി. ഇ​തി​ന​കം യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കു​ടും​ബാം​ഗ​ങ്ങ​ളും അ​ട​ക്കം ഇ​രു​നൂ​റോ​ളം പേ​രെ ഈ ​സി​ൻ​ഡ്രോം പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

ശ​ത്രു​രാ​ജ്യ​ങ്ങ​ളു​ടെ ത​ന്ത്ര​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് അ​മേ​രി​ക്ക സം​ശ​യി​ക്കു​ന്ന​ത്. പ്ര​ത്യേ​ക വ്യ​ക്തി​ക​ളെ ല​ക്ഷ്യ​മാ​ക്കി അ​ജ്ഞാ​ത കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു തൊ​ടു​ക്കു​ന്ന റേ​ഡി​യോ ത​രം​ഗ ഊ​ർ​ജ​പ്ര​വാ​ഹ​മാ​ണ് ഈ ​അ​വ​സ്ഥ​യു​ണ്ടാ​ക്കു​ന്ന​തെ​ന്ന​താ​ണ് അ​മേ​രി​ക്ക പ്ര​ധാ​ന​മാ​യും സം​ശ​യി​ക്കു​ന്ന​ത്. കു​റെ​ക്കാ​ല​മാ​യി അ​വ​ർ ഈ ​രം​ഗ​ത്തു ഗൗ​ര​വ​ത്തോ​ടെ ഗ​വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ചൈ​ന, റ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ഇ​ത്ത​രം ത​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ​യെ​ന്നാ​ണ് സം​ശ​യം.


ഇ​ന്ത്യ​യി​ൽ വ​ച്ചു ഹ​വാ​ന സി​ൻ​ഡ്രോം നേ​രി​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന് അ​മേ​രി​ക്ക​യി​ൽ ച​കി​ത്സ ന​ല്കി​യ​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തെ അ​മേ​രി​ക്ക അ​തീ​വ ഗൗ​ര​വ​മാ​യി​ട്ടാ​ണു കാ​ണു​ന്ന​ത്. അ​ഫ്ഗാ​ൻ വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​ണു സി​ഐ​എ മേ​ധാ​വി ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. പ​രി​പാ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ല.

ശ​ത്രു​രാ​ജ്യ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ലെ ഹ​വാ​ന സി​ൻ​ഡ്രോ​മി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​തെ​ങ്കി​ൽ അ​വ​ർ​ക്കു സി​ഐ​എ മേ​ധാ​വി​യു​ടെ സ​ന്ദ​ർ​ശ​ന പ​രി​പാ​ടി എ​ങ്ങ​നെ ചോ​ർ​ന്നു​കി​ട്ടി​യെ​ന്ന​തും ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ചാ​ര​സം​ഘ​ട​ന​യു​ടെ മേ​ധാ​വി​പോ​ലും സു​ര​ക്ഷി​ത​ന​ല്ലെ​ന്ന സ​ന്ദേ​ശം ന​ല്കാ​നാ​യി​രി​ക്കാം ശ​ത്രു​രാ​ജ്യം ശ്ര​മി​ച്ച​തെ​ന്ന് അ​നു​മാ​നി​ക്കു​ന്നു.

യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ ഹാ​രി​സി​ന്‍റെ വി​യ​റ്റ്നാം സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഹ​നോ​യി​യി​ൽ​വ​ച്ച് ര​ണ്ട് അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ഹ​വാ​ന സി​ൻ​ഡ്രോം അ​നു​ഭ​വ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ ഹ​വാ​ന സി​ൻ​ഡ്രം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് ആ​ദ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.