പെ​രു​മ്പാ​വൂ​രി​ൽ പ്ലാ​സ്റ്റി​ക് ക​മ്പ​നി​യി​ൽ അ​ഗ്നി​ബാ​ധ
പെ​രു​മ്പാ​വൂ​രി​ൽ പ്ലാ​സ്റ്റി​ക് ക​മ്പ​നി​യി​ൽ അ​ഗ്നി​ബാ​ധ
Wednesday, September 22, 2021 11:10 AM IST
പെ​രു​മ്പാ​വൂ​ര്‍: ക​ണ്ട​ന്ത​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ഴ​യ പ്ലാ​സ്റ്റി​ക് പൊ​ടി​ക്കു​ന്ന ക​മ്പ​നി​യി​ല്‍ തീ​പി​ടി​ത്തം. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. പ​ഴ​യ പ്ലാ​സ്റ്റി​ക്ക്, ചി​പ്‌​സ് എ​ന്നി​വ ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു.

പെ​രു​മ്പാ​വൂ​ർ, പ​ട്ടി​മ​റ്റം, ആ​ലു​വ, അ​ങ്ക​മാ​ലി എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ നാ​ല് മ​ണി​ക്കൂ​ര്‍ പ​രി​ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. തൊ​ട്ട​ടു​ത്ത പ്ലൈ​വു​ഡ് ക​മ്പ​നി​യി​ലേ​ക്ക് തീ​പ​ട​രാ​തി​രു​ന്ന​ത് ദു​ര​ന്ത​തീ​വ്ര​ത കു​റ​ച്ചു. ക​ണ്ട​ന്ത​റ ചി​റ​യി​ലാ​ന്‍ അ​ബ്ദു​ള്‍ റ​ഹ്മാ​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​മ്പ​നി.

ഫ​യ​ർ​ഫോ​ഴ്സ് അം​ഗ​ങ്ങ​ളാ​യ ഷാ​ജി സെ​ബാ​സ്റ്റ്യ​ന്‍, എം.​ടി.​ബാ​ല​ൻ, പി.​എ.​ഷാ​ജ​ന്‍, പി.​സു​ബ്ര​മ​ണ്യ​ന്‍, ഷം​ജു, എ​സ്.​ശ്രീ​ജി​ത്ത്, ഷി​ജോ ജേ​ക്ക​ബ്, ബി​ബി​ന്‍ മാ​ത്യു, ഉ​ജേ​ഷ്, അ​നി​ല്‍​കു​മാ​ർ, സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് ദു​ര​ന്ത​മു​ഖ​ത്ത് പ്ര​വ​ർ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.