വേ​ലി ത​ന്നെ വി​ള​വ് തി​ന്നു! ടാ​ർ​ഗ​റ്റ് തി​ക​യ്ക്കാ​ൻ ക​ഞ്ചാ​വ് എ​ത്തി​ച്ച് ഡാ​ൻ​സാ​ഫ്
വേ​ലി ത​ന്നെ വി​ള​വ് തി​ന്നു!  ടാ​ർ​ഗ​റ്റ് തി​ക​യ്ക്കാ​ൻ ക​ഞ്ചാ​വ് എ​ത്തി​ച്ച് ഡാ​ൻ​സാ​ഫ്
Wednesday, September 22, 2021 3:20 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സ്- മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ കൂ​ട്ടു​കെ​ട്ടെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്. മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടാ​ൻ രൂ​പീ​ക​രി​ച്ച ഡാ​ൻ​സാ​ഫി​നെ​തി​രെ​യാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. ടാ​ർ​ഗ​റ്റ് തി​ക​യ്ക്കാ​ൻ വേ​ണ്ടി ഡാ​ൻ​സാ​ഫ് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ഗ​ര​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ക​യാ​ണെ​ന്നാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സാ​ഫ് പി​രി​ച്ച് വി​ട്ടു. ലോ​ക്ക​ൽ പോ​ലീ​സ് ഡാ​ൻ​സാ​ഫി​നെ​തി​രെ ഉ​ന്ന​യി​ച്ച ചി​ല ആ​രോ​പ​ണ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ര​ഹ​സ്യാ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

ഡാ​ൻ​സാ​ഫ് അ​ടു​ത്തി​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​ധി​യി​ലും പേ​ട്ട സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും പി​ടി​ച്ച ചി​ല കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​ത്. വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കി​ലോ ക​ണ​ക്കി​ന് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യെ​ന്നാ​യി​രു​ന്നു ഈ ​കേ​സു​ക​ൾ. ഇ​തി​ലെ പ്ര​തി​ക​ളെ​യും ഡാ​ൻ​സാ​ഫ് സൃ​ഷ്ടി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തി.

ക​ഞ്ചാ​വ് വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച​ശേ​ഷം ലോ​ക്ക​ൽ പോ​ലീ​സി​നെ കൊ​ണ്ട് കേ​സെ​ടു​പ്പി​ക്കു​ന്നു. ത​ല​സ്ഥാ​ന​ത്തെ ഗു​ണ്ടാ​ലി​സ്റ്റി​ൽ​പ്പെ​ട്ട ര​ണ്ട് പേ​രു​ടെ സ​ഹാ​യ​ത്തോ​ടെ ത​മി​ഴ്നാ​ട്, ആ​ന്ധ്ര എ​ന്നി​വ​ങ്ങ​ളി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് വ​ലി​യ അ​ള​വി​ൽ ക​ഞ്ചാ​വ് പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന​ത്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി ചി​ല​രെ കൊ​ണ്ടു​വ​ന്ന് പ്ര​തി​യാ​ക്കു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.