വെ​യി​ൽ മൂ​ത്തു! ചാടാൻ ടാ​ങ്കി​നു മു​ക​ളി​ൽ ക‍​യ​റി​യ​യാ​ൾ ഒടുവിൽ ചെയ്തത്
വെ​യി​ൽ മൂ​ത്തു! ചാടാൻ ടാ​ങ്കി​നു മു​ക​ളി​ൽ ക‍​യ​റി​യ​യാ​ൾ ഒടുവിൽ ചെയ്തത്
Wednesday, September 22, 2021 12:43 PM IST
മ​ങ്കൊ​മ്പ് (ആലപ്പുഴ): രാ​മ​ങ്ക​രി​യി​ൽ വാ​ട്ട​ർ ടാ​ങ്കി​നു മു​ക​ളി​ൽ ക​യ​റി ഗൃ​ഹ​നാ​ഥ​ന്‍റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി. നാ​ടി​നെ വി​റ​പ്പി​ച്ച​യാ​ൾ ഒ​ടു​വി​ൽ താ​ഴെ​യി​റ​ങ്ങി. രാ​മ​ങ്ക​രി സ്വ​ദേ​ശി ട്രി​ബി​ലി (55)യാ​ണ് ഇ​ന്നു രാ​വി​ലെ ആ​റോ​ടെ രാ​മ​ങ്ക​രി ജം​ഗ്ഷ​നി​ലു​ള്ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ഓ​വ​ർ​ഹെ​ഡ് ടാ​ങ്കി​നു മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

നാലു മണിക്കൂർ

നാ​ലു മ​ണി​ക്കൂ​റോ​ളോ​ളം നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും ഉ​ദ്യേ​ഗ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി. കു​റ​ച്ചു നാ​ൾ രാ​മ​ങ്ക​രി​യി​ൽ ക​പ്പ​ല​ണ്ടി വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന ആ​ളാ​ണ് ഇ​ദ്ദേ​ഹം.

രാ​വി​ലെ വാ​ട്ട​ർ ടാ​ങ്കി​നു മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​തോ​ടെ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് രാ​മ​ങ്ക​രി പോ​ലീ​സും ഡി​വൈ​എ​സ്പി​യും ഫ​യ​ർ ഫോ​ഴ്‌​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ താ​ഴെ​യി​റ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

ഇ​ദ്ദേ​ഹ​ത്തെ അ​നു​ന​യി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യം സ​ഹോ​ദ​രി​യും പി​ന്നീ​ട് മാ​താ​പി​താ​ക്ക​ളും സ്ഥ​ല​ത്തെ​ത്തി. ഇ​യാ​ളോ​ടു താ​ഴെ​യി​റ​ങ്ങാ​നാ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് രാ​മ​ങ്ക​രി സ്വ​ദേ​ശി​യാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്‌​സും വാ​ട്ട​ർ ടാ​ങ്കി​നു മു​ക​ളി​ലേ​ക്കു ക​യ​റി.

പല ആവശ്യങ്ങൾ

പ​ല ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ഇ​ദ്ദേ​ഹം ടാ​ങ്കി​നു മു​ക​ളി​ൽ ക​യ​റി​യ​ത്.
അ​മ്പ​ല​പ്പു​ഴ​യി​ലു​ള്ള ത​ന്‍റെ മ​ക​ൾ സ്ഥ​ല​ത്തെ​ത്ത​ണ​മെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന ആ​വ​ശ്യം. അ​മ്പ​ല​പ്പു​ഴ​യി​ൽ ഏ​താ​നും നാ​ളു​ക​ൾ​ക്കു മു​ൻ​പു ക​മി​താ​ക്ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​നി​ക്കു ചി​ല​തു പ​റ​യാ​നു​ണ്ട് കേ​ൾ​ക്ക​ണം എ​ന്ന​താ​യി​രു​ന്നു മ​റ്റൊ​രു ആ​വ​ശ്യം.

ഒ​ടു​വി​ൽ അ​മ്പ​ല​പ്പു​ഴ​യി​ൽ​നി​ന്നു മ​ക​ൾ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും ഫ​യ​ർ ഫോ​ഴ്‌​സ് സം​ഘം നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ടാ​ങ്കി​നു താ​ഴെ വ​ല വി​രി​ച്ചു ക​ഴി​ഞ്ഞി​രു​ന്നു. മ​ക​ൾ വ​ന്നി​ട്ടും താ​ഴെ​യി​റ​ങ്ങാ​ൻ മ​ടി കാ​ണി​ച്ച​തോ​ടെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്‌​സും ന​യം മാ​റ്റി.

ത​ങ്ങ​ൾ തി​രി​കെ പോ​കു​ക​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞ​തോ​ടെ, ത​നി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​തി​രു​ന്നാ​ൽ താ​ഴെ​യി​റ​ങ്ങാ​മെ​ന്ന് അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു. കു​ടി​ക്കാ​ൻ വെ​ള്ളം ഇ​ല്ലാ​തി​രു​ന്ന​തി​നു പി​ന്നാ​ലെ, വെ​യി​ൽ ശ​ക്ത​മാ​കു​ക കൂ​ടി ചെ​യ്ത​തോ​ടെ ഇ​യാ​ൾ ഇ​റ​ങ്ങാ​ൻ ത​യാ​റാ​കു​ക​യാ​യി​രു​ന്നു.

പ​ത്തോ​ടെ ക​യ​റി​യ​തു പോ​ലെ ത​ന്നെ ഏ​ണി​യി​ലൂ​ടെ താ​ഴെ​യി​റ​ങ്ങി​യ ഇ​യാ​ളെ മ​ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കു​മൊ​പ്പം പോ​ലീ​സ് വീ​ട്ടി​ലേ​ക്കു പ​റ​ഞ്ഞ​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.