സ​മു​ദാ​യ നേ​താ​ക്ക​ളെ വി​ളി​ക്ക​ണ​മെ​ന്നു സ​തീ​ശ​ൻ, വേ​ണ്ടെ​ന്നു കാ​നം
സ​മു​ദാ​യ നേ​താ​ക്ക​ളെ വി​ളി​ക്ക​ണ​മെ​ന്നു സ​തീ​ശ​ൻ, വേ​ണ്ടെ​ന്നു കാ​നം
Wednesday, September 22, 2021 1:23 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ പ്ര​സം​ഗ​ത്തോ​ടെ സ​ജീ​വ ച​ർ​ച്ച​യാ​യ നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​ഷ​യ​ത്തി​ൽ സ​മു​ദാ​യ നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഇ​ങ്ങ​നെ​യൊ​രു യോ​ഗം വി​ളി​ക്കേ​ണ്ട സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ൽ ഇ​ല്ലെ​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ ഐ​ഡി ഉ​പ​യോ​ഗി​ച്ചു​ള്ള വി​ദ്വേ​ഷ പ്ര​ച​ര​ണം ന​ട​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​വി​ലെ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​ന് എ​ന്തു ന​ട​പ​ടി​യാ​ണ് മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ച്ച​യ്ക്കു വ​ർ​ഗീ​യ​ത പ​റ​ഞ്ഞി​ട്ട് ആ​ളു​ക​ൾ വീ​ട്ടി​ൽ ക​യ​റി ഇ​രി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണം. സൈ​ബ​ർ പോ​ലീ​സി​ന് എ​ന്തി​നാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ​റ്റാ​ത്ത സൈ​ബ​ർ പോ​ലീ​സി​നെ പി​രി​ച്ചു​വി​ട​ണം.

നാ​ർ​ക്കോ​ട്ടി​ക് വി​ഷ​യ​ത്തി​ൽ മ​ന്ത്രി വാ​സ​വ​ൻ അ​ട​ച്ച അ​ധ്യാ​യം മു​ഖ്യ​മ​ന്ത്രി വീ​ണ്ടും തു​റ​ന്ന​ത് എ​ന്തി​നാ​ണെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു. വി​ദ്വേ​ഷ പ്ര​ച​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സ​മൂ​ദാ​യ നേ​താ​ക്ക​ൻ​മാ​രു​ടെ യോ​ഗം വി​ളി​ച്ച് ഒ​റ്റ ദി​വ​സം​കൊ​ണ്ടു വി​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​തേ​ത​ര​ത്വ നി​ല​പാ​ടി​ൽ വെ​ള്ളം ചേ​ർ​ക്കാ​ത്ത നി​ല​പാ​ടാ​ണ് യു​ഡി​എ​ഫി​ന്‍റേ​ത്. സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നാ​ണ് ത​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത്. ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന അ​ന്ത​രീ​ക്ഷം സ​ർ​ക്കാ​രി​ന് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ഇ​തി​ന്‍റെ ക്ര​ഡി​റ്റ് സ​ർ​ക്കാ​രി​ന് എ​ടു​ക്കാ​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​വും സ​ർ​വ​ക​ക്ഷി​യോ​ഗ​വു​മൊ​ന്നും വി​ളി​ക്കേ​ണ്ട യാ​തൊ​രു സാ​ഹ​ച​ര്യ​ങ്ങ​ളി​ലും നി​ല​വി​ലി​ല്ലെ​ന്ന് ഇ​തി​നു പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട കാ​നം പ്ര​തി​ക​രി​ച്ചു. നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന് ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.