ഒ​വൈ​സി​യു​ടെ വീ​ട് ആ​ക്ര​മി​ച്ചു; അ​ഞ്ച് ഹി​ന്ദു​സേ​ന പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
ഒ​വൈ​സി​യു​ടെ വീ​ട് ആ​ക്ര​മി​ച്ചു; അ​ഞ്ച് ഹി​ന്ദു​സേ​ന പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
Wednesday, September 22, 2021 2:18 PM IST
ന്യൂ​ഡ​ൽ​ഹി: അ​സാ​ദു​ദ്ദീ​ൻ ഒ​വൈ​സി എം​പി​യു​ടെ ഡ​ൽ​ഹി​യി​ലെ വ​സ​തി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഹി​ന്ദു​സേ​ന പ്ര​വ​ർ​ത്ത​ക​രെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട ഒ​രു​സം​ഘ​മാ​ണ് ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ഒ​വൈ​സി​യു​ടെ വീ​ട് ആ​ക്ര​മി​ച്ച​ത്.

അ​ക്ര​മി​ക​ൾ വ​ർ​ഗീ​യ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​ണ് എ​ത്തി​യ​തെ​ന്ന് ഒ​വൈ​സി ആ​രോ​പി​ച്ചു. ഒ​രു എം​പി​യു​ടെ വ​സ​തി പോ​ലും സു​ര​ക്ഷി​ത​മ​ല്ലെ​ങ്കി​ൽ എ​ന്ത് സ​ന്ദേ​ശ​മാ​ണ് അ​മി​ത് ഷാ ​ന​ൽ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ ചോ​ദി​ച്ചു. അ​മി​ത് ഷാ​യെ ട്വി​റ്റ​റി​ൽ ടാ​ഗ് ചെ​യ്താ​യി​രു​ന്നു ഒ​വൈ​സി​യു​ടെ ചോ​ദ്യം.

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്നും അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ലാ​യെ​ന്നും ഡ​ൽ​ഹി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ദീ​പ​ക് യാ​ദ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.