ന​ട​രാ​ജ​ന് കോ​വി​ഡ്; ഐ​പി​എ​ല്ലി​ന് വീണ്ടും ഭീഷണി
ന​ട​രാ​ജ​ന് കോ​വി​ഡ്; ഐ​പി​എ​ല്ലി​ന് വീണ്ടും ഭീഷണി
Wednesday, September 22, 2021 4:10 PM IST
ദു​ബാ​യി: ഐ​പി​എ​ല്ലി​ന് വീ​ണ്ടും കോ​വി​ഡ് ഭീ​ഷ​ണി. സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് പേ​സ​ർ ടി.​ന​ട​രാ​ജ​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സു​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് സ​ഹ​താ​രം വി​ജ​യ് ശ​ങ്ക​ർ ഉ​ൾ​പ്പ​ടെ ആ​റ് പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി.

വി​ജ​യ് ശ​ങ്ക​റും നെ​റ്റ് ബൗ​ള​ർ പെ​രി​യ​സാ​മി ഗ​ണേ​ശ​നു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി​യ ക​ളി​ക്കാ​ർ. മ​റ്റ് നാ​ല് പേ​ർ പ​രി​ശീ​ല​ക സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ്. ന​ട​രാ​ജ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും ഇ​ന്ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് ഐ​പി​എ​ൽ ഭ​ര​ണ​സ​മി​തി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ന​ട​രാ​ജ​ന് കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ ടീ​മി​നൊ​പ്പ​മു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ഇ​ന്ന് പു​ല​ർ​ച്ചെ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ആ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.