സ്കൂ​ൾ ബ​സു​ക​ളി​ല്‍ നി​ന്ന് യാ​ത്ര അ​നു​വ​ദി​ക്കി​ല്ല; കെ​എ​സ്ആ​ര്‍​ടി​സി ബോ​ണ്ട് സ​ര്‍​വീ​സ് ന​ട​ത്തും
സ്കൂ​ൾ ബ​സു​ക​ളി​ല്‍ നി​ന്ന് യാ​ത്ര അ​നു​വ​ദി​ക്കി​ല്ല; കെ​എ​സ്ആ​ര്‍​ടി​സി ബോ​ണ്ട് സ​ര്‍​വീ​സ് ന​ട​ത്തും
Wednesday, September 22, 2021 6:58 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത സ്കൂ​ള്‍ യാ​ത്ര​യ്ക്ക് മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി സ​ര്‍​ക്കാ​ര്‍. സ്കൂ​ൾ ബ​സു​ക​ളി​ല്‍ നി​ന്ന് യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. സ്കൂ​ളു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബോ​ണ്ട് സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്നും മാ​ർ​ഗ​രേ​ഖ​യി​ൽ പ​റ​യു​ന്നു.

സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ തെ​ര്‍​മ​ല്‍ സ്‌​കാ​ന​റും സാ​നി​റ്റൈ​സ​റും ഉ​ണ്ടാ​വ​ണം. എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ ക​രു​ത​ണം. ഒ​രു സീ​റ്റി​ല്‍ ഒ​രു കു​ട്ടി മാ​ത്രം യാ​ത്ര ചെ​യ്യു​ന്ന രീ​തി​യി​ലാ​യി​രി​ക്ക​ണം യാ​ത്രാ ക്ര​മീ​ക​ര​ണം. എ​ല്ലാ കു​ട്ടി​ക​ളും മാ​സ്‌​ക് ധ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് പ​ട്ടി​ക​യി​ല്‍ അ​പേ​ക്ഷ​ക​രി​ല്‍ പ​കു​തി​പേ​ര്‍​ക്കും ഇ​ടം കി​ട്ടി​യി​ല്ല. 4,65,219 അ​പേ​ക്ഷ​ക​രി​ല്‍ 2,18,418 പേ​ർ​ക്കാ​ണ് ഇ​ടം​കി​ട്ടി​യ​ത്. മെ​റി​റ്റ് സീ​റ്റി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത് 52,718 സീ​റ്റു​ക​ളാ​ണ്.

വ്യാ​ഴാ​ഴ്ച മു​ത​ൽ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​ങ്ങും. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്ന് വ​രെ​യാ​ണ് പ്ര​വേ​ശ​നം. ക​ർ​ശ​ന​മാ​യ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് വേ​ണം പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ എ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.