അ​വ​ർ കു​ട്ടി​ക​ള​ല്ലേ..! രാ​ഹു​ലി​നും പ്രി​യ​ങ്ക​യ്ക്കും രാ​ഷ്ട്രീ​യ പ​രി​ച​യ​മി​ല്ലെ​ന്ന് അ​മ​രീ​ന്ദ​ർ
അ​വ​ർ കു​ട്ടി​ക​ള​ല്ലേ..! രാ​ഹു​ലി​നും പ്രി​യ​ങ്ക​യ്ക്കും രാ​ഷ്ട്രീ​യ പ​രി​ച​യ​മി​ല്ലെ​ന്ന് അ​മ​രീ​ന്ദ​ർ
Wednesday, September 22, 2021 8:12 PM IST
ന്യൂ​ഡ​ൽ​ഹി: ഹൈ​ക്ക​മാ​ൻ​ഡി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് പ​ഞ്ചാ​ബ് മു​ൻ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ്. രാ​ഹു​ൽ ഗാ​ന്ധി​ക്കും പ്രി​യ​ങ്ക ഗാ​ന്ധി​ക്കും രാ​ഷ്ട്രീ​യ അ​നു​ഭ​വ പ​രി​ച​യ​മി​ല്ലെ​ന്നാ​ണ് അ​മ​രീ​ന്ദ​റി​ന്‍റെ വി​മ​ർ​ശ​നം.

രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യെ​യും ഉ​പ​ദേ​ശ​ക​ർ വ​ഴി തെ​റ്റി​ക്കു​ക​യാ​ണ്. ഇ​രു​വ​രും ത​നി​ക്ക് കു​ട്ടി​ക​ളെ​പ്പോ​ലെ​യാ​ണ്. ഒ​ന്നും ഇ​ങ്ങ​നെ അ​വ​സാ​നി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. ത​നി​ക്ക് ഏ​റെ വേ​ദ​ന​യു​ണ്ടെ​ന്നും അ​മ​രീ​ന്ദ​ർ പ​റ​ഞ്ഞു.

മൂ​ന്നാ​ഴ്ച മു​ൻ​പേ സോ​ണി​യ ഗാ​ന്ധി​യെ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​ദ​വി​യി​ൽ തു​ട​രാ​ൻ സോ​ണി​യ നി​ർ​ദേ​ശി​ച്ചു. ഒ​ടു​വി​ൽ അ​പ​മാ​നി​ച്ച് ത​ന്നെ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തി​ന് ഭീ​ഷ​ണി​യാ​യ സി​ദ്ദു​വി​നെ​തി​രേ ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്നും അ​മ​രീ​ന്ദ​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.