എം.​വി. വ​സ​ന്തി​ന് ദേ​ശീ​യ മാ​ധ്യ​മ ഫെ​ലോ​ഷി​പ്പ്
എം.​വി. വ​സ​ന്തി​ന് ദേ​ശീ​യ മാ​ധ്യ​മ ഫെ​ലോ​ഷി​പ്പ്
Wednesday, September 22, 2021 9:50 PM IST
ചെ​ന്നൈ: ദീ​പി​ക പാ​ല​ക്കാ​ട് ബ്യു​റോ ചീ​ഫ് എം.​വി. വ​സ​ന്തി​ന് ദേ​ശീ​യ മാ​ധ്യ​മ ഫെ​ലോ​ഷി​പ്പ് ദേ​ശീ​യ ത​ല​ത്തി​ലു​ള്ള റീ​ച്ച് യു​എ​സ്എ​ഐ​ഡി മീ​ഡി​യ ഫെ​ലോ​ഷി​പ്പി​നാ​ണ് (2021–22) വ​സ​ന്ത് അ​ർ​ഹ​നാ​യ​ത്. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ക്ഷ​യ​രോ​ഗ ഗ​വേ​ഷ​ണം സം​ബ​ന്ധി​ച്ച് ഉ​ന്ന​ത പ​രി​ശീ​ല​ന​വു​മാ​ണ് ഫെ​ലോ​ഷി​പ്പി​ൽ ല​ഭി​ക്കു​ക.

2003 മു​ത​ൽ ദീ​പി​ക​യി​ൽ പ്ര​വ​ർ​ത്തി​യ്ക്കു​ന്ന വ​സ​ന്ത് 2016 ലെ ​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​റ​ൽ റി​പ്പോ​ർ​ട്ടിം​ഗ് അ​വാ​ർ​ഡ്, സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ യു​വ​പ്ര​തി​ഭ പു​ര​സ്കാ​രം എ​ന്നി​വ നേ​ടി​യി​ട്ടു​ണ്ട്.

കെ.​പി. ഗോ​പി​നാ​ഥ് സ്മാ​ര​ക അ​വാ​ർ​ഡ്, നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ഇ​ന്ത്യ ഫെ​ലോ​ഷി​പ്പ്, കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ഫെ​ലോ​ഷി​പ്പ്, കേ​ര​ള വ​നി​താ ക​മ്മീ​ഷ​ൻ ഫെ​ലോ​ഷി​പ്പ്, ബ്രെ​യി​ൻ​സ് മീ​ഡി​യ അ​വാ​ർ​ഡ്, നി​ബ് അ​വാ​ർ​ഡ്, അം​ബേ​ദ്ക​ർ നാ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്, തി​ക്കു​റു​ശി മാ​ധ്യ​മ അ​വാ​ർ​ഡ് രാ​ഷ്ട്രീ​യ നി​ർ​മാ​ണ്‍ ര​ത​ൻ പു​ര​സ്കാ​രം എ​ന്നി​വ​യും നേ​ടി​യി​ട്ടു​ണ്ട്.

പാ​ല​ക്കാ​ട് ചി​റ്റൂ​ർ ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​നു സ​മീ​പം വി​എ​സ്എ ഭ​വ​ന​ത്തി​ൽ റി​ട്ട​യേ​ഡ് സെ​യി​ൽ​സ് ടാ​ക്സ് അ​സി​സ്റ്റ​ൻ​റ് ക​മ്മീ​ഷ​ണ​ർ ഐ. ​വാ​സു​വി​ൻ​റെ​യും കെ. ​ശാ​ന്ത​കു​മാ​രി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സു​ന​ന്ദ. മ​ക്ക​ൾ: ശ്രീ​ന​ന്ദ (ചി​റ്റൂ​ർ വി​ജ​യ​മാ​താ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി), ശ്രീ​രു​ദ്ര ( യ​ങ് വേ​ൾ​ഡ് സ്കൂ​ൾ ചി​റ്റൂ​ർ)

ദേ​ശീ​യ​ത​ല​ത്തി​ൽ 15 പേ​രാ​ണ് ഫെ​ലോ​ഷി​പ്പി​ന് അ​ർ​ഹ​രാ​യ​ത്. കേ​ര​ള​ത്തി​ൽ നി​ന്ന് അ​നു സോ​ള​മ​ൻ (മാ​തൃ​ഭൂ​മി ഓ​ൺ​ലൈ​ൻ, കോ​ഴി​ക്കോ​ട്), ആ​ശാ തോ​മ​സ് ( മ​ല​യാ​ള മ​നോ​ര​മ ആ​രോ​ഗ്യം സീ​നി​യ​ർ സ​ബ് എ​ഡി​റ്റ​ർ ) എ​ന്നി​വ​രും ഫെ​ലോ​ഷി​പ്പി​ന് അ​ർ​ഹ​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.