പാ​ലാ ബി​ഷ​പ്പി​നെ ഒ​റ്റ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കാ​ൻ ബോ​ധ​പൂ​ർ​വ ശ്ര​മം: സീ​റോ മ​ല​ബാ​ർ സ​ഭ
പാ​ലാ ബി​ഷ​പ്പി​നെ ഒ​റ്റ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കാ​ൻ ബോ​ധ​പൂ​ർ​വ ശ്ര​മം: സീ​റോ മ​ല​ബാ​ർ സ​ഭ
Wednesday, September 22, 2021 10:59 PM IST
കൊ​ച്ചി: നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ൽ പാ​ലാ ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന് പി​ന്തു​ണ​യു​മാ​യി സീ​റോ മ​ല​ബാ​ർ സ​ഭ. ബി​ഷ​പ്പി​നെ ഒ​റ്റ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്നു. ബി​ഷ​പ്പി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന മു​റ​വി​ളി ആ​സൂ​ത്രി​ത​മെ​ന്നും സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

ബി​ഷ​പ്പ് പ​റ​ഞ്ഞ​തി​ന്‍റെ ഉ​ദ്ദേ​ശ​ശു​ദ്ധി വ്യ​ക്ത​മാ​യി​ക്ക​ഴി​ഞ്ഞു. ബി​ഷ​പ്പി​നെ കു​റ്റ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണം. ബി​ഷ​പ്പി​നൊ​പ്പം ഒ​റ്റ​ക്കെ​ട്ടാ​യി സ​ഭ നി​ല​കൊ​ള്ളും. പ്ര​സം​ഗം വി​വാ​ദ​മാ​ക്കി​യ​വ​രാ​ണ് വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്. ചി​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ പ്ര​ശ്നം വ​ഷ​ളാ​ക്കി. ര​ണ്ടു മ​ത​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ്ര​ശ്ന​മാ​യി ചി​ത്രീ​ക​രി​ച്ചു​വെ​ന്നും സ​ഭ വ്യ​ക്ത​മാ​ക്കു​ന്നു.

ഏ​തെ​ങ്കി​ലും ഒ​രു മ​ത​ത്തെ​യോ മ​ത​വി​ശ്വാ​സ​ത്തെ​യോ കു​റ്റ​പ്പെ​ടു​ത്തി ബി​ഷ​പ്പ് സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്ന് പാ​ലാ രൂ​പ​താ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്. കേ​ര​ള​സ​മൂ​ഹ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്നു​ണ്ടെ​ന്ന വ​സ്തു​ത​യാ​ണ് ബി​ഷ​പ്പ് തു​റ​ന്നു പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പി​താ​വി​നെ ഒ​റ്റ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​ക​മാ​യ ശ്ര​മമാണ് ഉണ്ടായതെന്നും സഭ വിശദമാക്കി.

സീ​റോ മ​ല​ബാ​ർ സ​ഭ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന

പാ​ലാ രൂ​പ​താ​ദ്ധ്യ​ക്ഷ​ൻ അ​ഭി​വ​ന്ദ്യ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പി​താ​വ് 2021 സെ​പ്റ്റം​ബ​ർ 8-ാം തീ​യ​തി കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ വി. ​കു​ർ​ബാ​ന​മ​ദ്ധ്യേ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ, ത​ന്റെ ശ്ര​ദ്ധ​യ്ക്കും ക​രു​ത​ലി​നും ഏ​ൽ​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന സ​ഭാ​മ​ക്ക​ൾ​ക്ക് ന​ൽ​കി​യ ചി​ല മു​ന്ന​റി​യി​പ്പു​ക​ളു​ടെ പേ​രി​ൽ ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വി​വാ​ദം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.

മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പി​താ​വ് ഏ​തെ​ങ്കി​ലും ഒ​രു സ​മു​ദാ​യ​ത്തെ​യോ മ​ത​ത്തെ​യോ മ​ത​വി​ശ്വാ​സ​ത്തെ​യോ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ സം​സാ​രി​ച്ചി​ട്ടി​ല്ലാ​യെ​ന്ന​ത് ഏ​വ​ർ​ക്കും വ്യ​ക്ത​മാ​യ കാ​ര്യ​മാ​ണ്. അ​തേ​സ​മ​യം ചി​ല സം​ഘ​ടി​ത സ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കു​ക​യും ചെ​യ്തു. ഏ​തെ​ങ്കി​ലും ഒ​രു മ​ത​ത്തെ​യോ മ​ത​വി​ശ്വാ​സ​ത്തെ​യോ കു​റ്റ​പ്പെ​ടു​ത്തു​ടു​ത്തി മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പി​താ​വ് സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്ന് പാ​ല​രൂ​പ​താ കേ​ന്ദ്ര​വും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്.

'നാ​ർ​ക്കോ ജി​ഹാ​ദ്’ എ​ന്ന വാ​ക്ക്, അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ന​ട​ത്തു​ന്ന മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ‘യൂ​റോ​പ്യ​ൻ ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ സൗ​ത്ത് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ്’ ന്റെ 2017-​ലെ ഒ​രു പ്ര​ബ​ന്ധ​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​താ​ണ്. ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ൾ മ​യ​ക്കു​മ​രു​ന്നു വി​ൽ​പ്പ​ന​ന​ട​ത്തു​ന്നു​ണ്ട് എ​ന്ന​തു വ​സ്തു​ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​ൽ​പ​റ​ഞ്ഞ രേ​ഖ സ​മ​ർ​ത്ഥി​ക്കു​ന്നു​ണ്ട്.

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്നു ക​യ​റ്റി​വി​ട്ട 21,000 കോ​ടി വി​ല​വ​രു​ന്ന 3000 കി​ലോ മ​യ​ക്കു​മ​രു​ന്നു ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര തു​റ​മു​ഖ​ത്തു​നി​ന്നു ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പു പി​ടി​ച്ചെ​ടു​ത്തു. അ​ത് ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്നു വേ​ട്ട​യാ​യി ദേ​ശീ​യ പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​ത്ത​രം സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു ശ​ത്രു​താ​പ​ര​മാ​യ അ​ക​ലം പാ​ലി​ക്കു​ന്ന​വ​രാ​ണു കേ​ര​ള​ത്തി​ലെ എ​ല്ലാ മ​ത​സ​മൂ​ഹ​ങ്ങ​ളും സം​ഘ​ട​ന​ക​ളും. അ​തേ​സ​മ​യം, കേ​ര​ള​സ​മൂ​ഹ​ത്തി​ലും അ​പ​ക​ട​ക​ര​മാ​യ ഈ ‘​മ​ര​ണ​വ്യാ​പാ​രം’ ന​ട​ക്കു​ന്നു​ണ്ട് എ​ന്ന​തു വ​സ്തു​ത​യാ​ണ്. ഇ​തി​നെ​തി​രെ​യാ​ണ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്.

അ​ഭി​വ​ന്ദ്യ ക​ല്ല​റ​ങ്ങാ​ട്ട് പി​താ​വി​ന്റെ പ്ര​സം​ഗം വി​വാ​ദ​മാ​ക്കി​യ​വ​ർ അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച വി​ഷ​യ​ത്തി​ന്റെ ഗൗ​ര​വം ബോ​ധ​പൂ​ർ​വം ന​ഷ്ട​പ്പെ​ടു​ത്തി. അ​തി​നു​വേ​ണ്ടി സ​മ​കാ​ലി​ക കേ​ര​ള​സ​മൂ​ഹ​ത്തി​ൽ എ​ളു​പ്പ​ത്തി​ൽ വി​റ്റ​ഴി​യു​ന്ന ‘മ​ത​സ്പ​ർ​ധ’, ‘വ​ർ​ഗീ​യ​ത’ എ​ന്നീ ലേ​ബ​ലു​ക​ൾ പി​താ​വി​ന്റെ പ്ര​സം​ഗ​ത്തി​നു ന​ൽ​കി. മാ​ർ ക​ല്ല​റ​ങ്ങാ​ട്ടു ന​ട​ത്തി​യ​ത് പൊ​തു​ജ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള ഒ​രു പ്ര​സ്താ​വ​ന​യാ​യി​രു​ന്നി​ല്ല മ​റി​ച്ച്, ദൈ​വാ​ല​യ​ത്തി​ൽ വ​ച്ച് സ​ഭാ​മാ​ക്ക​ൾ​ക്ക​ളോ​ട് ന​ട​ത്തി​യ ഒ​രു പ്ര​സം​ഗ​മാ​ണ് എ​ന്ന വ​സ്തു​ത സൗ​ക​ര്യ​പൂ​ർ​വ്വം അ​വ​ഗ​ണി​ച്ചു. ചി​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ന്മാ​രും മാ​ധ്യ​മ​ങ്ങ​ളും പ്ര​സ്ഥാ​ന​ങ്ങ​ളും അ​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ പി​താ​വി​ന്റെ പ്ര​സം​ഗ​ത്തെ ര​ണ്ടു മ​ത​ങ്ങ​ൾ ത​മ്മി​ലു​ള്ള പ്ര​ശ്ന​മാ​യി അ​വ​ത​രി​പ്പി​ച്ചു. ഈ ​തെ​റ്റാ​യ അ​വ​ത​ര​ണ​മാ​ണു വി​വാ​ദ​ങ്ങ​ൾ​ക്കും ഫ​ല​ര​ഹി​ത​മാ​യ ച​ർ​ച്ച​ക​ൾ​ക്കും കാ​ര​ണ​മാ​യ​ത്.

അ​തി​നാ​ൽ, അ​ഭി​വ​ന്ദ്യ ക​ല്ല​റ​ങ്ങാ​ട്ട് പി​താ​വ് കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​പ​ള്ളി​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗം മ​ത​സ്പ​ർ​ധ വ​ള​ർ​ത്തി​യെ​ന്നു ആ​രോ​പി​ച്ചു​കൊ​ണ്ട് പി​താ​വി​നെ ഒ​റ്റ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​ക​മാ​യ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ അ​തി​ൽ​നി​ന്നു പി​ന്മാ​റ​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. പി​താ​വി​ന്റെ പ്ര​സം​ഗ​ത്തി​ന്റെ സാ​ഹ​ച​ര്യ​വും ഉ​ദ്ദേ​ശ​ശു​ദ്ധി​യും വ്യ​ക്ത​മാ​ണെ​ന്നി​രി​ക്കേ പി​താ​വി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​ള്ള മു​റ​വി​ളി ആ​സൂ​ത്രി​ത​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്നു.

കേ​ര​ള​സ​മൂ​ഹ​ത്തി​ൽ നി​ല​നി​ന്നു​പോ​രു​ന്ന സാ​ഹോ​ദ​ര്യ​വും സ​ഹ​വ​ർ​ത്തി​ത്വ​വും ന​ഷ്ട​പ്പെ​ടു​ത്താ​നേ ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ ഉ​പ​ക​രി​ക്കൂ. യാ​ഥാ​ർ​ത്ഥ്യ​മ​റി​ഞ്ഞി​ട്ടും പ​ല​വി​ധ സ​മ്മ​ർ​ദ്ധ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങി ക​ല്ല​റ​ങ്ങാ​ട്ടു പി​താ​വി​നെ കു​റ്റ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യാ​ലും അ​തി​നെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി പി​താ​വി​നോ​ടൊ​പ്പം നി​ല​കൊ​ള്ളു​മെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു.

കേ​ര​ള​ത്തി​ന്റെ മ​ത​സൗ​ഹാ​ർ​ദ​വും സാ​മു​ദാ​യി​ക ഐ​ക്യ​വും കാ​ത്തു​സൂ​ക്ഷി​ക്കാ​നും പ​രി​പോ​ഷി​പ്പി​ക്കാ​നും സീ​റോ​മ​ല​ബാ​ർ​സ​ഭ എ​ന്നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. വ​ർ​ഗീ​യ​ത​യോ മ​ത​സ്പ​ർ​ധ​യോ വ​ള​ർ​ത്തു​ന്ന യാ​തൊ​രു നി​ല​പാ​ടും സ​ഭ നാ​ളി​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ മ​ത​വി​ദ്വേ​ഷ​വും സാ​മു​ദാ​യി​ക സ്പ​ർ​ദ്ധ​യും വ​ള​ർ​ത്തു​ന്ന പ്ര​ച​ര​ണ​ങ്ങ​ളി​ൽ നി​ന്ന് എ​ല്ലാ​വ​രും വി​ട്ടു​നി​ല്ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

അ​തേ​സ​മ​യം, പൊ​തു​സ​മൂ​ഹ​ത്തോ​ടു ചേ​ർ​ന്നു കേ​ര​ള​സ​മൂ​ഹ​ത്തി​ന്റെ ന​ന്മ​യും സ​മാ​ധാ​ന​വും ഇ​ല്ലാ​താ​ക്കു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഫ​ല​പ്ര​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. ഇ​ത്ത​രം തി​ന്മ​ക​ൾ​ക്കെ​തി​രെ​യു​ള്ള സ​ന്ധി​യി​ല്ലാ​സ​മ​രം തു​ട​രു​മെ​ന്നും ഇ​തി​നാ​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സീ​റോ​മ​ല​ബാ​ർ​സ​ഭ​യു​ടെ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗി​ലാ​ണ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഈ ​നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ക​മ്മീ​ഷ​ൻ, കു​ടും​ബ​ത്തി​നും അ​ൽ​മാ​യ​ർ​ക്കും ജീ​വ​നും വേ​ണ്ടി​യു​ള്ള ക​മ്മീ​ഷ​ൻ, മാ​ധ്യ​മ ക​മ്മീ​ഷ​ൻ, യു​വ​ജ​ന ക​മ്മീ​ഷ​ൻ, സ​മ​ർ​പ്പി​ത​ർ​ക്കാ​യു​ള്ള ക​മ്മീ​ഷ​ൻ എ​ന്നി​വ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ, മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ, മാ​ർ ജോ​സ് പു​ളി​യ്ക്ക​ൽ, മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശ്ശേ​രി​ൽ, മാ​ർ തോ​മ​സ് ത​റ​യി​ൽ, ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​മാ​ർ, ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ണ്ട് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം തു​ട​ങ്ങി​യ അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.