ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ഡ​ൽ​ഹി​ക്ക് മി​ന്നും ജ​യം
ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ഡ​ൽ​ഹി​ക്ക് മി​ന്നും ജ​യം
Wednesday, September 22, 2021 11:28 PM IST
ദു​ബാ​യ്: സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് എ​ട്ടു വി​ക്ക​റ്റി​ന്‍റെ മി​ന്നും ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത സ​ണ്‍​റൈ​സേ​ഴ്സ് 20 ഓ​വ​റി​ൽ ഒ​ന്പ​ത് വി​ക്ക​റ്റി​ന് 134 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഡ​ൽ​ഹി 17.5 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ല​ക്ഷ്യം മ​റി​ക​ട​ന്നു.

ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഡ​ൽ​ഹി​യു​ടെ പേ​സ​ർ​മാ​രാ​യ ആ​ൻ‌​റി​ച് നോ​ർ​ക്കി​യ നാ​ല് ഓ​വ​റി​ൽ 12 റ​ൺ​സി​ന് ര​ണ്ടും ക​ഗി​സൊ റ​ബാ​ദ 37 റ​ൺ​സി​ന് മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ക്സ​ർ പ​ട്ടേ​ൽ ര​ണ്ട് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. 28 റ​ണ്‍​സെ​ടു​ത്ത അ​ബ്ദു​ൾ സ​മ​ദാ​ണ് സ​ണ്‍​റൈ​സേ​ഴ്സി​ന്‍റെ ടോ​പ് സ്കോ​റ​ർ.

ഡ​ൽ​ഹി​യു​ടെ പൃ​ഥ്വി ഷാ (11), ​ശി​ഖ​ർ ധ​വാ​ൻ (42) എ​ന്നി​വ​രു​ടെ വി​ക്ക​റ്റ് മാ​ത്ര​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. മു​ൻ ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​റും (41 പ​ന്തി​ൽ 47) ക്യാ​പ്റ്റ​ൻ ഋ​ഷ​ഭ് പ​ന്തും (21 പ​ന്തി​ൽ 35) പു​റ​ത്താ​കാ​തെ​നി​ന്ന് ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ച്ചു. ഇ​വ​രു​ടെ മൂ​ന്നാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് 42 പ​ന്തി​ൽ 67 റ​ൺ​സ് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.