അ​ഭി​മാ​നം ഇ​ന്ത്യ​ൻ സൈ​ന്യം! ഉ​റി സെ​ക്ട​റി​ൽ മൂ​ന്ന് പാ​ക് ഭീ​ക​ര​രെ വ​ധി​ച്ചു; ആ​യു​ധ​ങ്ങ​ളും പി​ടി​കൂ​ടി
അ​ഭി​മാ​നം ഇ​ന്ത്യ​ൻ സൈ​ന്യം! ഉ​റി സെ​ക്ട​റി​ൽ മൂ​ന്ന് പാ​ക് ഭീ​ക​ര​രെ വ​ധി​ച്ചു; ആ​യു​ധ​ങ്ങ​ളും പി​ടി​കൂ​ടി
Thursday, September 23, 2021 7:07 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഉ​റി സെ​ക്ട​റി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി തു​ട​രു​ന്ന ഏ​റ്റു​മു​ട്ട​ല്‍ അ​വ​സാ​നി​ച്ച​താ​യി സൈ​ന്യം. നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മ​ത്തി​നി​ടെ മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ച​താ​യും സൈ​ന്യം സ്ഥി​രീ​ക​രി​ച്ചു. പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​മാ​ണ് ഇ​വ​ർ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച​ത്.

ഭീ​ക​ര​രി​ൽ​നി​ന്ന് അ​ഞ്ച് എ​കെ 47 തോ​ക്കു​ക​ൾ, 70 ഗ്ര​നേ​ഡു​ക​ൾ, എ​ട്ട് പി​സ്റ്റ​ളു​ക​ൾ എ​ന്നി​വ​യും ക​ണ്ടെ​ത്തി. ആ​റ് ഭീ​ക​ര​രാ​ണ് അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത്. നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​രു സൈ​നി​ക​ന് പ​രി​ക്കേ​റ്റു.

നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഉ​റി സെ​ക്ട​റി​ല്‍ ഇ​ന്‍റ​ര്‍​നൈ​റ്റ്, മൊ​ബൈ​ല്‍ സേ​വ​ന​ങ്ങ​ള്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ല്‍ നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. ഇ​തി​നി​ടെ ബ​ന്ദി​പ്പോ​ര​യി​ൽ നാ​ല് ല​ക്ഷ​ക​ർ ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.