ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 2.16 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 2.16 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
Thursday, September 23, 2021 7:49 PM IST
പാ​ല​ക്കാ​ട്: രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​യ നാ​ലേ​മു​ക്കാ​ൽ കി​ലോ സ്വ​ർ​ണം ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പി​ടി​കൂ​ടി. മും​ബൈ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ ആ​ർ​പി​എ​ഫ് ക്രൈം ​ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഉ​ത്തം ഗോ​റെ (32), മെ​ന​സ് ജ​ന (31) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​നു വി​പ​ണി​യി​ൽ ര​ണ്ടു​കോ​ടി പ​തി​നാ​റ​ര ല​ക്ഷം രൂ​പ വി​ല​വ​രും. കേ​സ് തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​ത്തി​നു കൈ​മാ​റി.

ആ​ഭ​ര​ണ​ത്തി​നു പു​റ​മെ ബി​സ്ക​റ്റു​ക​ളാ​ക്കി​യാ​ണ് സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ആ​ർ​പി​എ​ഫ് ക്രൈം ​ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പ​തി​വു​പ​രി​ശോ​ധ​ന​യ്ക്കി​ടെ സം​ശ​യം തോ​ന്നി ബാ​ഗ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബാ​ഗി​ൽ തു​ണി​ക​ൾ​ക്കി​ട​യി​ലാ​യി​രു​ന്നു സ്വ​ർ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.