ആ​സാ​മി​ൽ ഗ്രാ​മീ​ണ​ർ​ക്കു നേ​രെ പോ​ലീ​സ് ന​ര​നാ​യാ​ട്ട്; വെ​ടി​വ​യ്പി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു
ആ​സാ​മി​ൽ ഗ്രാ​മീ​ണ​ർ​ക്കു നേ​രെ പോ​ലീ​സ് ന​ര​നാ​യാ​ട്ട്; വെ​ടി​വ​യ്പി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു
Thursday, September 23, 2021 8:22 PM IST
ഗോ​ഹ​ട്ടി: ആ​സാ​മി​ൽ നി​രാ​യു​ധ​രാ​യ ഗ്രാ​മീ​ണ​ർ​ക്കു നേ​രെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. വെ​ടി​വ​യ്പി​ലും ലാ​ത്തി​ചാ​ർ​ജി​ലും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഘ​ർ​ഷ​ത്തി​ൽ ഒ​ൻ​പ​ത് പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റു.

വ്യാ​ഴാ​ഴ്ച ദ​രാം​ഗ് ജി​ല്ല​യി​ലെ ധോ​ൽ​പൂ​ർ ഗോ​രു​ഖു​ട്ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. കാ​ർ​ഷി​ക പ​ദ്ധ​തി​ക്കാ​യി 2789.25 ഏ​ക്ക​ർ ഭൂ​മി ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളാ​ണ് ഒ​ഴി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് സ​ർ​ക്കാ​ർ ഭാ​ഷ്യം.

ഇ​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ സം​ഘ​ടി​ച്ച​തോ​ടെ വ​ൻ​പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ​ത്. കാ​ർ​ഷി​ക പ​ദ്ധ​തി​ക്കാ​യി പ്ര​ദേ​ശം മു​ഴു​വ​നാ​യും ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ആ​സാം മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചി​രു​ന്നു. ധോ​ൽ​പൂ​ർ ബ​സാ​ർ ഏ​രി​യ, വെ​സ്റ്റ് ചു​ബ ഏ​രി​യ, ധോ​ൽ​പൂ​ർ ന​മ്പ​ർ ഒ​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.

ഇ​തി​നെ​തി​രെ പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധ​ങ്ങ​ളു​മു​ണ്ടാ​യി. വ്യാ​ഴാ​ഴ്ച പ്ര​ദേ​ശ​വാ​സി​ക​ൾ ക​ല്ലും കു​റു​വ​ടി​യു​മാ​യി ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ അ​ധി​കൃ​ത​രെ നേ​രി​ട്ടു. പോ​ലീ​സ് ഇ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​നേ​രെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു.

ക​മ്പു​മാ​യി ഓ​ടി​യ​ടു​ത്ത പ്ര​തി​ഷേ​ധ​ക്കാ​ര​നെ പോ​ലീ​സ് വെ​ടി​വ​ച്ച് വീ​ഴ്ത്തി​യ ശേ​ഷം വ​ള​ഞ്ഞി​ട്ട് ത​ല്ലി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സം​ഭ​വം ചി​ത്രീ​ക​രി​ക്കാ​നാ​യി അ​ടു​ത്ത​പ്പോ​ഴാ​ണ് പോ​ലീ​സ് പി​ന്തി​രി​ഞ്ഞ​ത്. പ്ര​ദേ​ശ​ത്തു​നി​ന്നും 800 ൽ ​അ​ധി​കം കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഒ​ഴി​പ്പി​ക്കു​ന്ന​ത്. ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. ആ​സാ​മി​ൽ സം​ഭ​വി​ച്ച​ത് ഭ​ര​ണ​കൂ​ട പി​ന്തു​ണ​യോ​ടെ​യു​ള്ള വെ​ടി​വ​യ്പാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.