മും​ബൈ​ക്ക് വീ​ണ്ടും തോ​ൽ​വി; കോ​ൽ​ക്ക​ത്ത​ക്ക് ഏ​ഴ് വി​ക്ക​റ്റ് ജ​യം
മും​ബൈ​ക്ക് വീ​ണ്ടും തോ​ൽ​വി; കോ​ൽ​ക്ക​ത്ത​ക്ക് ഏ​ഴ് വി​ക്ക​റ്റ് ജ​യം
Thursday, September 23, 2021 11:36 PM IST
അ​ബു​ദാ​ബി: ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് ഏ​ഴ് വി​ക്ക​റ്റ് ജ​യം. ബാ​റ്റു​കൊ​ണ്ടും പ​ന്തു​കൊ​ണ്ടും ഒ​രു​പോ​ലെ തി​ള​ങ്ങി ഓ​ള്‍​റൗ​ണ്ട് മി​ക​വി​ലൂ​ടെ​യാ​ണ് കോ​ല്‍​ക്ക​ത്ത മും​ബൈ​യെ മു​ട്ടു​കു​ത്തി​ച്ച​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ ഇ​ന്ത്യ​ൻ​സ് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 155 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ കോ​ല്‍​ക്ക​ത്ത വെ​റും 15.1 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ വി​ജ​യ​ത്തി​ലെ​ത്തി.

വെ​ങ്കി​ടേ​ഷ് അ​യ്യ​ർ (30 പ​ന്തി​ൽ മൂ​ന്ന് സി​ക്സും നാ​ല് ഫോ​റും അ​ട​ക്കം 53), രാ​ഹു​ൽ തൃ​പാ​ഠി (42 പ​ന്തി​ൽ മൂ​ന്ന് സി​ക്സും എ​ട്ട് ഫോ​റും അ​ട​ക്കം 74 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് കോ​ൽ​ക്ക​ത്ത ജ​യ​ത്തി​ലെ​ത്തി​യ​ത്. ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് നേ​ടി​യ 88 റ​ൺ​സ് ആ​ണ് ടീ​മി​ന്‍റെ ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്.

മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത കോ​ല്‍​ക്ക​ത്ത ബൗ​ള​ര്‍​മാ​രും ഈ ​വി​ജ​യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. മും​ബൈ​ക്കു വേ​ണ്ടി ഓ​പ്പ​ണ​ർ ക്വി​ന്‍റ​ണ്‍ ഡി​കോ​ക്ക് (42 പ​ന്തി​ൽ 55) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. വി​ജ​യ​ത്തോ​ടെ കോ​ല്‍​ക്ക​ത്ത മും​ബൈ​യെ മ​റി​ക​ട​ന്ന് പോ​യ​ന്‍റ് പ​ട്ടി​ക​യി​ല്‍ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.