ആ​സാം സം​ഘ​ർ​ഷം; വെ​ടി​യേ​റ്റു വീ​ണ യു​വാ​വി​നെ മ​ർ​ദി​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​റ​സ്റ്റി​ൽ
ആ​സാം സം​ഘ​ർ​ഷം; വെ​ടി​യേ​റ്റു വീ​ണ യു​വാ​വി​നെ മ​ർ​ദി​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​റ​സ്റ്റി​ൽ
Friday, September 24, 2021 12:42 AM IST
‌ഗോ​ഹ​ട്ടി: ആ​സാ​മി​ല്‍ പോ​ലീ​സും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റു വീ​ണ യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ അ​റ​സ്റ്റി​ല്‍. ബി​ജോ​യ് ശ​ങ്ക​ര്‍ ബ​നി​യ എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ആ​സാ​മി​ലെ ദ​രാം​ഗ് ജി​ല്ല​യി​ലെ ധോ​ല്‍​പു​ര്‍ ഗോ​രു​ഖു​ട്ടി​യി​ല്‍ വ്യാ​ഴാ​ഴ്ച​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു പേ​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ന്‍റെ ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന​ത്. സം​ഘ​ർ​ഷ​ത്തി​ൽ മ​രി​ച്ചു​വീ​ണ​യാ​ളു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ തൊ​ഴി​ക്കു​ന്ന​തു​ൾ​പ്പെ​ടെ പോ​ലീ​സ് ക്രൂ​ര​ത​യു​ടെ സാ​ക്ഷ്യ​ങ്ങ​ളാ​യി ഈ ​ദൃ​ശ്യ​ങ്ങ​ൾ.

നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സു​കാ​ർ മ​ര​ത്തി​ന് മ​റ​ഞ്ഞി​രു​ന്ന് വെ​ടി​വ​യ്ക്കു​മ്പോ​ൾ പ്ര​തി​ഷേ​ധ​ക്കാ​രി​ൽ ഒ​രാ​ൾ ഓ​ടി​യ​ടു​ത്തു. ഇ​യാ​ൾ​ക്കു നേ​രെ പോ​ലീ​സ് വെ​ടി​യു​തി​ർ​ത്തു. നെ​ഞ്ചി​ൽ വെ​ടി​യേ​റ്റു വീ​ണ​യാ​ളു​ടെ മു​ക​ളി​ൽ ക​യ​റി തൊ​ഴി​ക്കു​ക​യും വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

കാ​ർ​ഷി​ക പ​ദ്ധ​തി​ക്കാ​യി 2789.25 ഏ​ക്ക​ർ ഭൂ​മി ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളാ​ണ് ഒ​ഴി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് സ​ർ​ക്കാ​ർ ഭാ​ഷ്യം. ഇ​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ സം​ഘ​ടി​ച്ച​തോ​ടെ വ​ൻ​പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ​ത്.

കാ​ർ​ഷി​ക പ​ദ്ധ​തി​ക്കാ​യി പ്ര​ദേ​ശം മു​ഴു​വ​നാ​യും ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ആ​സാം മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചി​രു​ന്നു. ധോ​ൽ​പൂ​ർ ബ​സാ​ർ ഏ​രി​യ, വെ​സ്റ്റ് ചു​ബ ഏ​രി​യ, ധോ​ൽ​പൂ​ർ ന​മ്പ​ർ ഒ​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.

ഇ​തി​നെ​തി​രെ പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധ​ങ്ങ​ളു​മു​ണ്ടാ​യി. വ്യാ​ഴാ​ഴ്ച പ്ര​ദേ​ശ​വാ​സി​ക​ൾ ക​ല്ലും കു​റു​വ​ടി​യു​മാ​യി ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ അ​ധി​കൃ​ത​രെ നേ​രി​ട്ടു. പോ​ലീ​സ് ഇ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​നേ​രെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു.

പ്ര​ദേ​ശ​ത്തു​നി​ന്നും 800 ൽ ​അ​ധി​കം കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഒ​ഴി​പ്പി​ക്കു​ന്ന​ത്. ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. ആ​സാ​മി​ൽ സം​ഭ​വി​ച്ച​ത് ഭ​ര​ണ​കൂ​ട പി​ന്തു​ണ​യോ​ടെ​യു​ള്ള വെ​ടി​വ​യ്പാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.