വീ​ണ്ടും വി​ജ​യ​മി​ല്ലാ​തെ ബാ​ഴ്സ; ക്ഷ​മ വേ​ണം, ന​ന്നാ​വാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്ന് കോ​ച്ച്
വീ​ണ്ടും വി​ജ​യ​മി​ല്ലാ​തെ ബാ​ഴ്സ; ക്ഷ​മ വേ​ണം, ന​ന്നാ​വാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്ന് കോ​ച്ച്
Friday, September 24, 2021 7:37 AM IST
കാ​ഡി​സ്: സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി ടീം ​വി​ട്ട​തി​ന്‍റെ ക്ഷീ​ണം മാ​റാ​തെ ബാ​ഴ്സ​ലോ​ണ. ലാ ​ലാ​ഗ​യി​ൽ ബാ​ഴ്സ ഒ​രി​ക്ക​ൽ കൂ​ടി നി​രാ​ശ​പ്പെ​ടു​ത്തി. എ​വേ മ​ത്സ​ര​ത്തി​ൽ കാ​ഡി​സി​നെ നേ​രി​ട്ട ബാ​ഴ്സ​ലോ​ണ ഗോ​ൾ​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി. 65-ാം മി​നി​റ്റി​ൽ ഫ്രാ​ൻ​ങ്കി ഡി​യോം​ഗ് ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട​തും ബാ​ഴ്സ​യ്ക്ക് തി​രി​ച്ച​ടി​യാ​യി.

പു​തി​യ സീ​സ​ണി​ൽ നി​രാ​ശ​യാ​ർ​ന്ന പ്ര​ക​ട​ന​മാ​ണ് ബാ​ഴ്സ തു​ട​രു​ന്ന​ത്. അ​ഞ്ച് മ​ത്സ​രം ക​ളി​ച്ച ടീം ​ര​ണ്ട് ജ​യ​വും മൂ​ന്നു സ​മ​നി​ല​യു​മാ​യി ഏ​ഴാം സ്ഥാ​ന​ത്താ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കു​ഞ്ഞ​ൻ ക്ല​ബ് ഗ്ര​ന​ഡ​യോ​ടും ബാ​ഴ്സ സ​മ​നി​ല വ​ഴ​ങ്ങി​യി​രു​ന്നു. അ​തി​നി​ടെ യു​വേ​ഫ ചാം​പ്യ​ൻ​സ് ലീ​ഗി​ൽ ജ​ർ​മ​ൻ ക്ല​ബ് ബ​യ​ൺ മ്യൂ​ണി​ക്കി​നോ​ടു 3-0ന് ​തോ​റ്റ​തും ആ​രാ​ധ​ക​രു​ടെ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

ബാ​ഴ്സ ന​ന്നാ​വാ​ൻ കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കു​മെ​ന്ന് കോ​ച്ച് റൊ​ണാ​ൾ​ഡ് കൂ​മാ​ൻ പ്ര​തി​ക​രി​ച്ചി​രു​ന്നു. ‘ബാ‌​ഴ്സ​യ്ക്ക് ഇ​തു പ​രി​ണാ​മ​ത്തി​ന്‍റെ സ​മ​യ​മാ​ണ്. കൂ​ടു​ത​ൽ പ​ണം ചെ​ല​വ​ഴി​ക്കാ​തെ ബാ‍​ർ​സ​യെ മി​ടു​ക്കു​ള്ള ഒ​രു ടീ​മാ​യി മാ​റ്റി​യെ​ടു​ക്ക​ണം. അ​തി​നു കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​ണ്. യു​വ​താ​ര​ങ്ങ​ളി​ലാ​ണു ന​മ്മു​ടെ ശ്ര​ദ്ധ.

ഇ​നി​യേ​സ്റ്റ​യും ചാ​വി​യും പോ​ലു​ള്ള ക​ളി​ക്കാ​രെ ക​ണ്ടെ​ത്താ​ൻ വേ​ണ്ട സ​മ​യ​മാ​ണി​ത്. ക്ഷ​മാ​പൂ​ർ​വം കാ​ത്തി​രി​ക്കു​ക മാ​ത്ര​മാ​ണ് എ​ല്ലാ​വ​ർ​ക്കും ചെ​യ്യാ​നു​ള്ള​ത്. മെ​സി​ക്കു ചു​റ്റം ഒ​ട്ടേ​റെ ന​ല്ല താ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ മെ​സി​യു​ടെ സാ​ന്നി​ധ്യ​മാ​ണു ടീ​മി​നെ മി​ക​വു​റ്റ​താ​ക്കി​യ​തെ​ന്നും കൂ​മാ​ൻ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.