ലൗ ജിഹാദിനെ പേടിക്കേണ്ട, ബിജെപിയെ പേടിച്ചാൽ മതിയെന്നു കാരാട്ട്
ലൗ ജിഹാദിനെ പേടിക്കേണ്ട, ബിജെപിയെ പേടിച്ചാൽ മതിയെന്നു കാരാട്ട്
Friday, September 24, 2021 10:04 AM IST
കോ​ട്ട​യം: നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​ഷ​യ​ത്തി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ മാ​റ്റി​യും മ​റി​ച്ചും പ​റ​ഞ്ഞു വി​ഷ​മ​സ​ന്ധി​യി​ലാ​യ സി​പി​എം നിലപാട് വ്യക്തമാക്കാൻ പി​ബി അം​ഗം പ്ര​കാ​ശ് കാ​രാ​ട്ടി​നെ ഇ​റ​ക്കി.

ഇ​ന്നു പാ​ർ​ട്ടി പ​ത്ര​ത്തി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് സം​ബ​ന്ധി​ച്ച സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളെ കാ​രാ​ട്ട് വി​ശ​ക​ല​നം ചെ​യ്തി​രി​ക്കു​ന്ന​ത്. നാർകോട്ടിക് ജിഹാദോ ലൗ ജിഹാദോ നടക്കുന്നില്ലെന്നും അതിനെ പേടിക്കേണ്ട കാര്യമില്ലെന്നുമാണ് ലേഖനത്തിൽ പറഞ്ഞുവയ്ക്കുന്നത്.

പാ​ലാ ​ബി​ഷ​പ് പ​റ​ഞ്ഞ ലൗ​ജി​ഹാ​ദ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മു​ദാ​യ​ത്തി​ന്‍റെ ആ​ശ​ങ്ക​യാ​ണെ​ന്നു ലേ​ഖ​ന​ത്തി​ൽ സ​മ്മ​തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​യ​ക്കു​മ​രു​ന്നും ലൗ​ജി​ഹാ​ദു​മൊ​ക്കെ ഏ​തെ​ങ്കി​ലും തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നാ​ണ് ലേ​ഖ​ന​ത്തി​ലും പ​റ​ഞ്ഞു വ​യ്ക്കു​ന്ന​ത്.

ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ടെ​ന്നും ലേ​ഖ​നം പ​റ​യു​ന്നു. ലൗ ​ജി​ഹാ​ദ് പോ​ലെ​യു​ള്ള സം​ഘ​ടി​ത ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ​യും എ​ൻ​ഐ​എ​യു​ടെ​യും അ​ന്വേ​ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല എ​ന്നും കാ​രാ​ട്ട് അ​വ​കാ​ശ​പ്പെ​ടു​ന്നു.

പ്ര​ണ​യ​ത്തി​ന്‍റെ​യും വി​വാ​ഹ​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടേ​താ​യ കാ​ഴ്ച​പ്പാ​ടു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ഉ​ണ്ടെ​ന്നും ലൗ​ജി​ഹാ​ദ് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തി​ലൂ​ടെ ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് പ​രോ​ക്ഷ​മാ​യി നി​രോ​ധി​ക്കു​ക​യാ​ണെ​ന്നും ലേ​ഖ​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

അ​തേ​സ​മ​യം, ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത് ആ​ർ​എ​സ്എ​സും ബി​ജെ​പി​യും മു​ത​ലെ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞു ക​ത്തോ​ലി​ക്ക സ​ഭ​യ്ക്കു മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നാ​ണ് ലേ​ഖ​ന​ത്തി​ൽ കൂ​ടു​ത​ൽ ഭാ​ഗ​വും ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ബി​ജെ​പി​യും ആ​ർ​എ​സ്എ​സും ക്രൈ​സ്ത​വ പു​രോ​ഹി​ത​ന്മാ​രെ വ​ശ​ത്താ​ക്കാ​ൻ ത​ന്ത്ര​ങ്ങ​ൾ പ്ര​യോ​ഗി​ച്ചു​വ​രി​ക​യാ​ണെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​രാ​ട്ട് പ​റ​യു​ന്നു. എ​ന്നു മാ​ത്ര​മ​ല്ല, രാജ്യത്തു ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കു​ന്നു.

2016 മു​ത​ൽ 2019 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ 1774 വി​ദ്വേ​ഷ കു​റ്റ​കൃ​ത്യ​ങ്ങ​ൾ രാ​ജ്യ​ത്തു ന​ട​ന്നി​ട്ടു​ണ്ടെ​ന്നും 2016നു ​ശേ​ഷം ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ വി​ദ്വേ​ഷ കു​റ്റ​കൃ​ത്യ​ങ്ങ​ൾ 59.6 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യും ലേ​ഖ​ന​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

വ​ർ​ഗീ​യ ചേ​രി​തി​രി​വ് സൃ​ഷ്ടി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​തി​നാ​യി മ​ല​ബാ​ർ ക​ലാ​പം ഉ​ൾ​പ്പെ​ടെ​യു​ള്ള ച​രി​ത്ര സം​ഭ​വ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും ലേ​ഖ​നം വി​മ​ർ​ശി​ക്കു​ന്നു. കൂ​ടാ​തെ നാ​ർ​കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തെ വി​മ​ർ​ശി​ച്ച ഒാ​ർ​ത്ത​ഡോ​ക്സ് മെ​ത്രാ​പ്പോ​ലീ​ത്ത യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സി​ന്‍റെ കാ​ര്യ​വും എ​ടു​ത്തു​പ​റ​യു​ന്നു.

ഐ​എ​സി​ൽ ചേ​രാ​ൻ പോ​യ ര​ണ്ടു ക്രൈ​സ്ത​വ യു​വ​തി​ക​ൾ ക്രി​സ്ത്യ​ൻ യു​വാ​ക്ക​ളെ വി​വാ​ഹം ക​ഴി​ച്ച​ശേ​ഷ​മാ​ണ് മ​തം മാ​റി​യ​തെ​ന്ന രീ​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ വി​വ​ര​ണം ഏ​താ​ണ്ട് അ​തേ​പ​ടി കാ​രാ​ട്ടും ലേ​ഖ​ന​ത്തി​ൽ ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നു മു​ന്പു ത​ന്നെ ഇ​രു​വ​രും ഐ​എ​സ് ആ​ശ​യ​ങ്ങ​ളി​ലേ​ക്കു ആ​കൃ​ഷ്ട​രാ​യി അ​ത​നു​ശാ​സി​ക്കു​ന്ന ജീ​വി​ത​മാ​ണ് ന​യി​ച്ചി​രു​ന്ന​തെ​ന്ന കാ​ര്യം പ​രാ​മ​ർ​ശി​ക്കാ​തെ​യാ​ണ് ഇ​തു പ​റ​ഞ്ഞി​രി​ക്കു​ന്ന​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത​യും വ​ർ​ഗീ​യ​ത​യും ഉ​യ​രു​ന്പോ​ൾ അ​തി​നെ ചെ​റു​ക്കാ​നും മ​ത​സൗ​ഹാ​ർ​ദം സം​ര​ക്ഷി​ക്കാ​നു​മു​ള്ള ക​ട​മ നി​റ​വേ​റ്റേ​ണ്ട​തു ഇ​ട​തു ശ​ക്തി​ക​ളാ​ണെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ലേ​ഖ​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.