കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ അ​വി​ശ്വാ​സം; ബി​ജെ​പി പി​ന്തു​ണ​ച്ചേ​ക്കും
കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ അ​വി​ശ്വാ​സം; ബി​ജെ​പി പി​ന്തു​ണ​ച്ചേ​ക്കും
Friday, September 24, 2021 10:10 AM IST
കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി സെ​ബാ​സ്റ്റ്യ​നെ​തി​രേ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം ഇ​ന്നു ച​ർ​ച്ച​യ്ക്കെ​ടു​ക്കും. രാ​വി​ലെ 11നു ​കൗ​ണ്‍​സി​ൽ ഹാ​ളി​ലാ​ണു ച​ർ​ച്ച​യും തു​ട​ർ​ന്നു വോ​ട്ടെ​ടു​പ്പും.

52 അം​ഗ​ങ്ങ​ളു​ള്ള ന​ഗ​ര​സ​ഭ​യി​ൽ അ​വി​ശ്വാ​സം പാ​സാ​ക​ണ​മെ​ങ്കി​ൽ 27 പേ​രു​ടെ പി​ന്തു​ണ വേ​ണം. എ​ൽ​ഡി​എ​ഫി​ന് 22ഉം ​ബി​ജെ​പി​ക്ക് എ​ട്ടും അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. യു​ഡി​എ​ഫി​ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ൾ​പ്പെ​ടെ 22 അം​ഗ​ങ്ങ​ളു​മു​ണ്ട്.

അ​വി​ശ്വാ​സ​ത്തെ ബി​ജെ​പി പി​ന്തു​ണ​ച്ചേ​ക്കും. രാ​ഷ്‌​ട്രീ​യ തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​രു​ന്ന അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​ത്. ന​ഗ​ര​സ​ഭാ അ​വി​ശ്വാ​സ പ്ര​മേ​യം ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കേ ബി​ജെ​പി​യി​ൽ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​ണ്. അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​യ്ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്.

അ​ർ​ധ​രാ​ത്രി​യി​ലും പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നോ​ബി​ൾ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നു. അ​വി​ശ്വാ​സ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​തും പ്ര​തി​കൂ​ലി​ക്കു​ന്ന​തു​മാ​യ വി​പ്പ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ഴു​തി ത​യാ​റാ​ക്കി. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ അ​ന്തി​മ​തീ​രു​മാ​നം വ​രു​ന്ന മു​റ​യ്ക്ക് വി​പ്പ് അം​ഗ​ങ്ങ​ൾ​ക്കു കൈ​മാ​റും. രാ​ഷ്‌​ട്രീ​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് ജി​ല്ലാ നേ​തൃ​ത്വം രാ​ത്രി വൈ​കി​യും അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ കോ​ണ്‍​ഗ്ര​സ് നീ​ക്ക​ങ്ങ​ളും സ​ജീ​വ​മാ​യി ന​ട​ന്നി​രു​ന്നു. ബി​ജെ​പി​യി​ലെ എ​ട്ടു കൗ​ണ്‍​സി​ല​ർ​മാ​രു​ടെ​യും ന​ഗ​ര​സ​ഭ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​മെ​ന്ന് ഉ​ന്ന​ത നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ഓ​രോ അം​ഗ​ത്തെ​യും ഇ​ട​നി​ല​ക്കാ​ർ നേ​രി​ട്ടു വി​ളി​ച്ച​താ​യാ​ണ് വി​വ​രം.

ചെ​യ​ർ​പേ​ഴ്സ​ന്‍റെ ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച​യ്ക്കൊ​പ്പം ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​വും ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ ഉ​ന്ന​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.