രാ​ജ്യ​ത്ത് 31,382 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
രാ​ജ്യ​ത്ത് 31,382 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Friday, September 24, 2021 10:20 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 31,382 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 62.71 ശ​ത​മാ​നം കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. കേ​ര​ള​ത്തി​ൽ വ്യാ​ഴാ​ഴ്ച 19,682 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 32,542 പേ​ർ കോ​വി​ഡി​ൽ​നി​ന്നും മു​ക്തി നേ​ടി. 318 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ 152 മ​ര​ണം കേ​ര​ള​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,46,368 ആ​യി ഉ​യ​ർ​ന്നു.

നി​ല​വി​ൽ 3,00,162 പേ​രാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 84,15,18,026 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി. 72,20,642 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വാ​ക്സി​ൻ ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.