കോ​ഴ ആ​രോ​പ​ണം; സു​രേ​ന്ദ്ര​ന്‍റെ​യും പ്ര​സീ​ത​യു​ടെ​യും ശ​ബ്ദ​രേ​ഖ പ​രി​ശോ​ധി​ക്കും
കോ​ഴ ആ​രോ​പ​ണം; സു​രേ​ന്ദ്ര​ന്‍റെ​യും പ്ര​സീ​ത​യു​ടെ​യും ശ​ബ്ദ​രേ​ഖ പ​രി​ശോ​ധി​ക്കും
Friday, September 24, 2021 10:46 AM IST
വ​യ​നാ​ട്: ബ​ത്തേ​രി കോ​ഴ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പ്ര​സീ​ത അ​ഴീ​ക്കോ​ടും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നും ത​മ്മി​ലു​ള്ള ശ​ബ്ദ​രേ​ഖ പ​രി​ശോ​ധി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. ബ​ത്തേ​രി ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

പോ​ലീ​സ് ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ കൊ​ച്ചി​യി​ലെ സ്റ്റു​ഡി​യോ​യി​ൽ​വ​ച്ച് ശ​ബ്ദ​രേ​ഖ പ​രി​ശോ​ധി​ക്കാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​രു​വ​രും ഒ​ക്ടോ​ബ​ർ 11 ന് ​കാ​ക്ക​നാ​ട് സ്റ്റു​ഡി​യോ​യി​ലെ​ത്തി ശ​ബ്ദ സാ​മ്പി​ളു​ക​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്

ബ​ത്തേ​രി​യി​ലെ തെ​ര‍​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​ന് 25 ല​ക്ഷം രൂ​പ ന​ൽ​കാ​ൻ എം. ​ഗ​ണേ​ഷി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​യു​ന്ന​തി​ന്‍റെ ശ​ബ്ദ​രേ​ഖ​യാ​ണ് ജെ​ആ​ർ​പി സം​സ്ഥാ​ന ട്ര​ഷ​റ​ർ പ്ര​സീ​ത അ​ഴീ​ക്കോ​ട് പു​റ​ത്തു​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.