പി​താ​വ് മ​രി​ച്ചു; വി​ൻ​ഡീ​സ് താ​രം ഐ​പി​എ​ൽ വി​ട്ടു
പി​താ​വ് മ​രി​ച്ചു; വി​ൻ​ഡീ​സ് താ​രം ഐ​പി​എ​ൽ വി​ട്ടു
Friday, September 24, 2021 12:12 PM IST
ദു​ബാ​യി: ഐ​പി​എ​ല്ലി​ൽ ദ​യ​നീ​യ പ്ര​ക​ട​നം തു​ട​രു​ന്ന​തി​നി​ടെ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് കൂ​ടു​ത​ൽ തി​രി​ച്ച​ടി. പി​താ​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് വെ​സ്റ്റ് ഇ​ൻ​ഡീ​സ് താ​രം ഷെ​ർ​ഫെ​യി​ൻ റൂ​ത​ർ​ഫോ​ർ​ഡ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. പി​താ​വി​ന്‍റെ മ​ര​ണ​ത്തി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ടീം ​അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

23 വ​യ​സു​കാ​ര​നാ​യ വി​ൻ​ഡീ​സ് താ​രം ഇം​ഗ്ല​ണ്ട് വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ജോ​ണി ബെ​യി​ർ​സ്റ്റോ​യ്ക്ക് പ​ക​ര​മാ​ണ് ഹൈ​ദ​രാ​ബാ​ദ് ടീ​മി​ലെ​ത്തി​യ​ത്. ഐ​പി​എ​ല്ലി​ലെ ര​ണ്ടാം പാ​ദ​ത്തി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ന്തി​മ ഇ​ല​വ​നി​ൽ സ്ഥാ​നം ല​ഭി​ച്ചി​രു​ന്നു​മി​ല്ല. മ​ത്സ​ര​ത്തി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ദ​യ​നീ​യ തോ​ൽ​വി ഏ​റ്റു​വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.

2019 സീ​സ​ണി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നാ​യി മു​ൻ​പ് റൂ​ത​ർ​ഫോ​ർ​ഡ് ക​ളി​ച്ചി​ട്ടു​ണ്ട്. തി​ള​ങ്ങാ​ൻ ക​ഴി​യാ​തെ പോ​യ സീ​സ​ണി​ൽ ഏ​ഴ് ഇ​ന്നിം​ഗ്സി​ൽ നി​ന്നും 73 റ​ണ്‍​സാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ സ​മ്പാ​ദ്യം. ക​രീ​ബി​യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഫോ​മി​ലാ​യി​രു​ന്ന റൂ​ത​ർ​ഫോ​ർ​ഡി​ന് വി​ൻ​ഡീ​സ് ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ടീ​മി​ൽ സ്ഥാ​നം ല​ഭി​ച്ചി​രു​ന്നി​ല്ല.

കോ​വി​ഡ് ബാ​ധി​ത​നാ​യി പേ​സ​ർ ടി.​ന​ട​രാ​ജ​നും സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഓ​ൾ​റൗ​ണ്ട​ർ വി​ജ​യ് ശ​ങ്ക​റു​ടെ​യും അ​ഭാ​വ​ത്തി​ന് പു​റ​മേ​യാ​ണ് റൂ​ത​ർ​ഫോ​ർ​ഡും ടീം ​വി​ട്ട​ത്. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​വ​സാ​ന സ്ഥാ​ന​ത്തു​ള്ള സ​ണ്‍​റൈ​സേ​ഴ്സി​ന് ഇ​നി പ്ലേ ​ഓ​ഫി​ൽ എ​ത്തു​ക ഏ​റെ​ക്കു​റെ അ​സാ​ധ്യ​മാ​ണ്. സീ​സ​ണി​ൽ എ​ട്ട് മ​ത്സ​രം ക​ളി​ച്ച ഹൈ​ദ​രാ​ബാ​ദ് ഏ​ഴി​ലും തോ​ൽ​വി ഏ​റ്റു​വാ​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.