യു​എ​സി​ൽ വ്യാ​പാ​ര ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്: ര​ണ്ടു മ​ര​ണം
യു​എ​സി​ൽ വ്യാ​പാ​ര ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്: ര​ണ്ടു മ​ര​ണം
Friday, September 24, 2021 1:21 PM IST
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് സം​സ്ഥാ​ന​മാ​യ ടെ​ന്നി​സി​യി​ലെ മെം​ഫി​സി​ൽ വ്യാ​പാ​ര ശാ​ല​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. ആ​ക്ര​മി​യും സ്വ​യം വെ​ടി​വ​ച്ച് മ​രി​ച്ചു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

കി​ഴ​ക്ക​ൻ മെം​ഫി​സി​ലെ ക്രോ​ഗ​ർ ക​മ്പ​നി​യു​ടെ വ്യാ​പാ​ര ശാ​ല​യി​ലാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. അ​ക്ര​മി​യി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ പ​ല​രും വ്യാ​പാ​ര ശാ​ല​യി​ലെ ഫ്രീ​സ​റി​നു​ള്ളി​ൽ പോ​ലും ഒ​ളി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ക്ര​മി ക്രോ​ഗ​ർ ജീ​വ​ന​ക്കാ​ര​നാ​ണോ എ​ന്ന് സം​ശ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.