കോ​ട്ട​യ​ത്ത് എ​ൽ​ഡി​എ​ഫി​ന് ബി​ജെ​പി പി​ന്തു​ണ; അ​വി​ശ്വാ​സം പാ​സാ​യി
കോ​ട്ട​യ​ത്ത് എ​ൽ​ഡി​എ​ഫി​ന് ബി​ജെ​പി പി​ന്തു​ണ; അ​വി​ശ്വാ​സം പാ​സാ​യി
Friday, September 24, 2021 2:16 PM IST
കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി സെ​ബാ​സ്റ്റ്യ​നെ​തി​രേ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യി. ഇ​തോ​ടെ യു​ഡി​എ​ഫി​ന് അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ടു. ബി​ജെ​പി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് അ​വി​ശ്വാ​സം പാ​സാ​യ​ത്.

52 അം​ഗ​ങ്ങ​ളു​ള്ള ന​ഗ​ര​സ​ഭ​യി​ൽ 29 പേ​ർ അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ച്ചു. സി​പി​എം സ്വ​ത​ന്ത്ര​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യി. എ​ൽ​ഡി​എ​ഫി​ന്‍റെ 22 അം​ഗ​ങ്ങ​ളും ബി​ജെ​പി​യു​ടെ എ​ട്ടും അം​ഗ​ങ്ങ​ളു​മാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. യു​ഡി​എ​ഫി​ന്‍റെ 22 അം​ഗ​ങ്ങ​ൾ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ​നി​ന്നും വി​ട്ടു​നി​ന്നു.

വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മു​ര​ടി​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.

ഇ​തോ​ടെ ഈ​രാ​റ്റു​പേ​ട്ട​യ്ക്കുശേ​ഷം ജി​ല്ല​യി​ൽ ര​ണ്ടാ​മ​ത്തെ ന​ഗ​ര​സ​ഭ​യാ​ണ് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ യു​ഡി​എ​ഫി​ന് ന​ഷ്ട​മാ​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് വി​മ​ത​യാ​യി ജ​യി​ച്ച് പി​ന്നീ​ട് യു​ഡി​എ​ഫ് ചേ​രി​യി​ലെ​ത്തി ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ബി​ൻ​സി ചെ​യ​ർ​പേ​ഴ്സ​ണാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.