അ​ഫ്ഗാ​നി​ൽ പ്രാ​കൃ​ത ശി​ക്ഷാ രീ​തി​ക​ൾ മ​ട​ങ്ങി​യെ​ത്തു​ന്നു
അ​ഫ്ഗാ​നി​ൽ പ്രാ​കൃ​ത ശി​ക്ഷാ രീ​തി​ക​ൾ മ​ട​ങ്ങി​യെ​ത്തു​ന്നു
Friday, September 24, 2021 5:40 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ വ​ധ​ശി​ക്ഷ​യും അം​ഗ​ച്ഛേ​ദം പോ​ലു​ള്ള ശി​ക്ഷ​ക​ളും തി​രി​കെ കൊ​ണ്ടു​വ​രു​മെ​ന്ന് മു​തി​ർ​ന്ന താ​ലി​ബാ​ൻ നേ​താ​വ്. സു​ര​ക്ഷ്ക്ക് അം​ഗ​ച്ഛേ​ദം പോ​ലു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് ജ​യി​ൽ മേ​ധാ​വി മു​ല്ല നൂ​റു​ദ്ദീ​ൻ തു​ര​ബി പ​റ​ഞ്ഞു.

1990 ക​ളി​ലെ താ​ലി​ബാ​ൻ ഭ​ര​ണ​ത്തി​ലെ​ന്ന​പോ​ലെ പൊ​തു​സ്ഥ​ല​ത്ത് ആ​യി​രി​ക്കി​ല്ല ശി​ക്ഷ ന​ൽ​കു​ക. ശി​ക്ഷ​ക​ൾ പ​ര​സ്യ​മാ​യി​രി​ക്ക​ണ​മോ വേ​ണ്ട​യോ​യെ​ന്ന് താ​ലി​ബാ​ൻ മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്തു​വ​രി​ക​യാ​ണ്. അ​വ​ർ ന​യം വി​ക​സി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

1990 ക​ളി​ൽ താ​ലി​ബാ​നി​ൽ പ​ര​സ്യ​വ​ധ​ശി​ക്ഷ​യാ​ണ് ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന​ത്. കാ​ബൂ​ൾ സ്പോ​ർ​ട്സ് സ്റ്റേ​ഡി​യം, ഈ​ദ് ഗാ​ഹ് പ​ള്ളി​യു​ടെ വി​ശാ​ല​മാ​യ മൈ​താ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. മ​റ്റം മ​ത​ങ്ങ​ളി​ലെ സം​ഗീ​തം കേ​ൾ​ക്കു​ന്ന​തും താ​ടി വെ​ട്ടു​ന്ന​തും കു​റ്റ​ക​ര​മാ​യി​രു​ന്നു. ഇ​വ​രെ ക്രൂ​ര​മാ​യി ശി​ക്ഷി​ച്ചി​രു​ന്ന​ത് തു​ര​ബി​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.