ജാ​തി സെ​ൻ​സ​സ് ന​ട​ത്തി​ല്ല: കേ​ന്ദ്രം സു​പ്രീം കോ​ട​തി​യി​ൽ
ജാ​തി സെ​ൻ​സ​സ് ന​ട​ത്തി​ല്ല: കേ​ന്ദ്രം സു​പ്രീം കോ​ട​തി​യി​ൽ
Friday, September 24, 2021 9:00 PM IST
ന്യൂ​ഡ​ൽ​ഹി: ജാ​തി അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സെ​ൻ​സ​സ് ന​ട​ത്തി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. സെ​ൻ​സ​സി​ൽ പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​ർ​ക്ക് പ്ര​ത്യേ​ക പ്രാ​തി​നി​ധ്യം ന​ൽ​കു​ന്ന​ത് സാ​ങ്കേ​തി​ക​മാ​യ വെ​ല്ലു​വി​ളി​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ പ്രാ​വ​ശ്യ​ത്തെ സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക ജാ​തി സെ​ൻ​സ​സി​ൽ ധാ​രാ​ളം തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. 2011ലെ ​സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക ജാ​തി സെ​ൻ​സ​സി​ൽ നി​ന്നും മ​റ്റു പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി​യെ തു​ട​ർ​ന്നാ​ണ് കേ​ന്ദ്രം സു​പ്രീം കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ച​ത്.

ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന സെ​ൻ​സ​സി​ൽ പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ ഒ​ഴി​കെ​യു​ള്ള വി​ഭാ​ഗ​ക്കാ​രെ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം ജ​നു​വ​രി​യി​ൽ കേ​ന്ദ്ര സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രാ​ല​യം എ​ടു​ത്തി​രു​ന്നു. രാ​ജ്യ​ത്തെ കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യം വി​ല​യി​രു​ത്തു​ന്ന​തി​ന് വി​വി​ധ സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക സൂ​ചി​ക​ക​ളാ​കും ഉ​പ​യോ​ഗി​ക്കു​ക.

അ​ങ്ങ​നെ ല​ഭ്യ​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​വും കേ​ന്ദ്ര​സ​ർ​ക്കാ​ർ രൂ​പം ന​ൽ​കു​ന്ന വി​വി​ധ ദാ​രി​ദ്യ്ര നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​ക​ളി​ലേ​ക്കാ​യി ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ക. ബീ​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും സം​ഘ​വും ഇ​ത്ത​വ​ണ​ത്തെ സെ​ൻ​സ​സി​ൽ ജാ​തി തി​രി​ച്ചു​ള്ള സെ​ൻ​സ​സ് ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.