ത​ല മി​ന്നി​ത്തു​ട​ങ്ങി; ചെ​ന്നൈ​യ്ക്ക് അ​നാ​യാ​സ ജ​യം
ത​ല മി​ന്നി​ത്തു​ട​ങ്ങി; ചെ​ന്നൈ​യ്ക്ക് അ​നാ​യാ​സ ജ​യം
Friday, September 24, 2021 11:33 PM IST
ഷാ​ർ​ജ: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ​തി​രെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് അ​നാ​യാ​സ ജ​യം. ബാം​ഗ്ലൂ​രി​നെ ആ​റു വി​ക്ക​റ്റി​ന് ചെ​ന്നൈ പ​രാ​ജ​യ​പ്പെ​ടു​ത്തി. ബം​ഗ​ളൂ​രു ഉ​യ​ർ​ത്തി​യ 157 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 11 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ചെ​ന്നൈ മ​റി​ക​ട​ന്നു.

ഋ​തു​രാ​ജ് ഗെ​യ്ക്ക്വാ​ദ് (38), ഡു ​പ്ല​സി (31), അ​മ്പാ​ട്ടി റാ​യി​ഡു (32) എ​ന്നി​വ​രു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ചെ​ന്നൈ ല​ക്ഷ്യം അ​നാ​യാ​സ​മാ​ക്കി​യ​ത്. ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ൽ ഗെ​യ്ക്ക്വാ​ദ്-​ഡു പ്ല​സി സ​ഖ്യം 51 പ​ന്തി​ൽ 71 റ​ൺ​സ് ആ​ണ് നേ​ടി​യ​ത്.

ഇ​രു​വ​രും അ​ടു​ത്ത​ടു​ത്ത് പു​റ​ത്താ​യെ​ങ്കി​ലും ചെ​ന്നൈ ക​ളി കൈ​വി​ട്ടി​ല്ല. മോ​യി​ൻ അ​ലി​യും (23) അ​മ്പാ​ട്ടി റാ​യി​ഡു​വും സ്കോ​ർ താ​ഴാ​തെ ഉ​ത്ത​ര​വാ​ദി​ത്വം കാ​ട്ടി. ഇ​രു​വ​രും 47 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​സ​ഖ്യ​വും ബാംഗ്ലൂർ പൊ​ളി​ച്ചെ​ങ്കി​ലും സു​രേ​ഷ് റെ​യ്ന​യും (17) നാ​യ​ക​ൻ ധോ​ണി​യും (11) പു​റ​ത്താ​കാ​തെ മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​രെ വി​ജ​യ​തീ​ര​ത്ത് അ​നാ​യാ​സം എ​ത്തി​ച്ചു. നേ​ര​ത്തെ കോ​ഹ്‌​ലി​യു​ടേ​യും (53) മ​ല​യാ​ളി താ​രം ദേ​വ​ദ​ത്ത് പ​ടി​ക്ക​ലി​ന്‍റേ​യും (70) അ​ർ​ധ സെ​ഞ്ചു​റി മി​ക​വി​ലാ​ണ് ബാം​ഗ്ലൂ​ർ ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

ഓ​പ്പ​ണിം​ഗ് സ​ഖ്യം 111 റ​ൺ​സ് നേ​ടി​യി​ട്ടും ബാം​ഗ്ലൂ​രി​ന് മി​ക​ച്ച ടോ​ട്ട​ൽ സ്വ​ന്ത​മാ​ക്കാ​നാ​യി​ല്ല. അ​വ​സാ​ന ആ​റ് ഓ​വ​റി​ൽ ബാം​ഗ്ലൂ​രി​ന് 45 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.