കോ​ട​തി വെ​ടി​വ​യ്പ്പ്; ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്
കോ​ട​തി വെ​ടി​വ​യ്പ്പ്; ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്
Saturday, September 25, 2021 12:03 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി രോ​ഹി​ണി​യി​ലെ കോ​ട​തി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ.

ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഡി.​എ​ന്‍. പ​ട്ടേ​ലു​മാ​യി അ​ദ്ദേ​ഹം സം​സാ​രി​ച്ചു. കോ​ട​തി ന​ട​പ​ടി​ക​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ പോ​ലീ​സി​നോ​ടും ബാ​ര്‍ അ​സോ​സി​യേ​ഷ​നു​ക​ളോ​ടും ച​ര്‍​ച്ച ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഭി​ഭാ​ഷ​ക​രു​ടെ വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ ഗു​ണ്ട​ക​ളാ​ണ് കോ​ട​തി​യി​ല്‍ വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​ത്. വെ​ടി​വ​യ്പ്പി​ൽ ഗു​ണ്ടാ​ത്ത​ല​വ​ൻ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ക്ര​മി​ക​ളാ​യ ര​ണ്ടു​പേ​രെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി.

ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണം. ഗു​ണ്ടാ​ത്ത​ല​വ​ൻ ജി​തേ​ന്ദ​ർ ഗോ​ഗി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ൾ. ഇ​യാ​ൾ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

തി​ഹാ​ർ ജ​യി​ലി​ലാ​യി​രു​ന്ന ഗു​ണ്ടാ​നേ​താ​വി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ എ​ത്തി​ച്ച​പ്പോ​ഴാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. വ​ലി​യ സു​ര​ക്ഷാ വീ​ഴ്ച​യാ​ണ് കോ​ട​തി​ക്കു​ള്ളി​ൽ ഉ​ണ്ടാ​യ​തെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കോ​ട​തി ഇ​ന്ന് അ​ട​ച്ചി​ടു​മെ​ന്ന് ബാ​ർ അ​സോ​സി​യേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.