പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി വി​റ്റു; പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി
പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി വി​റ്റു; പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി
Saturday, September 25, 2021 6:44 AM IST
ബു​ല​ന്ദ്ഷ​ഹ​ർ: വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി വി​ല്‍​പ്പ​ന ന​ട​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ലു​ള്ള ക​കോ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ര​ണ്ട് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പ​ടെ ഏ​ഴ് പേ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ര​ണ്ട് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രെ ജോ​ലി​യി​ല്‍ നി​ന്നും പി​രി​ച്ചു​വി​ട്ടു. ഏ​ഴ് പേ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.