ഗൂ​ഡ​ല്ലൂ​രി​ൽ വീ​ണ്ടും ക​ടു​വ ആ​ക്ര​മ​ണം; മ​ധ്യ​വ​യ​സ്ക​ൻ കൊ​ല്ല​പ്പെ​ട്ടു
ഗൂ​ഡ​ല്ലൂ​രി​ൽ വീ​ണ്ടും ക​ടു​വ ആ​ക്ര​മ​ണം; മ​ധ്യ​വ​യ​സ്ക​ൻ കൊ​ല്ല​പ്പെ​ട്ടു
Saturday, September 25, 2021 7:09 AM IST
ഗൂ​ഡ​ല്ലൂ​ർ: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​ൻ കൊ​ല്ല​പ്പെ​ട്ടു. ദേ​വ​ർ​ഷോ​ല പ​ഞ്ചാ​യ​ത്തി​ലെ ദേ​വ​ൻ ഒ​ന്ന് സ്വ​ദേ​ശി വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ ച​ന്ദ്ര​ൻ (50) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​നു സ​മീ​പ​ത്ത് ദേ​വ​നി​ലെ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ലെ ബം​ഗ്ലാ​വ് മ​ട്ട​ത്തി​ൽ പ​ശു​ക്ക​ളെ മേ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച​ത്. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​യ​മ്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നി​ടെ വ​ഴി​മ​ധ്യ മ​രി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടു മാ​സ​ത്തി​നി​ടെ ര​ണ്ടു പേ​രാ​ണ് ഗൂ​ഡ​ല്ലൂ​ർ മേ​ഖ​ല​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.