സ​ഞ്ജു​വി​ന് ടോ​സ്; രാ​ജ​സ്ഥാ​ന് ബൗ​ളിം​ഗ്
സ​ഞ്ജു​വി​ന് ടോ​സ്; രാ​ജ​സ്ഥാ​ന് ബൗ​ളിം​ഗ്
Saturday, September 25, 2021 3:09 PM IST
അ​ബു​ദാ​ബി: ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രേ ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഡ​ൽ​ഹി​ക്ക് ഇ​ന്ന് ജ​യി​ച്ചാ​ൽ ചെ​ന്നൈ​യെ മ​റി​ക​ട​ന്ന് ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റാം. ഒ​ൻ​പ​ത് ക​ളി​ക​ളി​ൽ ഏ​ഴ് ജ​യ​വു​മാ​യി 14 പോ​യി​ന്‍റു​ള്ള ഡ​ൽ​ഹി റ​ണ്‍​നി​ര​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ല​വി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പോ​യ​ത്.

എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും നാ​ല് ജ​യ​വു​മാ​യി രാ​ജ​സ്ഥാ​ൻ നി​ല​വി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. ജ​യി​ച്ചാ​ൽ സ​ഞ്ജു​വി​നും കൂ​ട്ട​ർ​ക്കും പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ആ​ദ്യ നാ​ലി​ലേ​ക്ക് ഉ​യ​രാ​ൻ ക​ഴി​യും. ഇ​രു​ടീ​മി​നും ജ​യം അ​നി​വാ​ര്യ​മാ​യ​തി​നാ​ൽ അ​ബു​ദാ​ബി​യി​ൽ പോ​രാ​ട്ടം തീ​പാ​റും. പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രേ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ നേ​ടി​യ അ​പ്ര​തീ​ക്ഷി​ത ജ​യ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് റോ​യ​ൽ​സ്.

ക്രി​സ് മോ​റി​സ്, എ​വി​ൻ ലൂ​യി​സ് എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി സ്പി​ന്ന​ർ ഷം​സി​യെ​യും ഡേ​വി​ഡ് മി​ല്ല​റെ​യും റോ​യ​ൽ​സ് അ​ന്തി​മ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി. മാ​ർ​ക്ക​സ് സ്റ്റോ​യി​ന​സി​ന് പ​ക​രം ഓ​ൾ​റൗ​ണ്ട​ർ ല​ളി​ത് യാ​ദ​വി​നെ ഡ​ൽ​ഹി​യും ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.