അ​ഫ്ഗാ​ൻ ഭീ​ക​ര​ത​യു​ടെ മ​ണ്ണാ​ക്കി മാ​റ്റാ​നാ​വി​ല്ല: യു​എ​ന്നി​ൽ ആ​ഞ്ഞ​ടി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
അ​ഫ്ഗാ​ൻ ഭീ​ക​ര​ത​യു​ടെ മ​ണ്ണാ​ക്കി മാ​റ്റാ​നാ​വി​ല്ല: യു​എ​ന്നി​ൽ ആ​ഞ്ഞ​ടി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
Saturday, September 25, 2021 8:45 PM IST
ന്യൂ​യോ​ർ​ക്ക്: ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രേ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ൽ ആ​ഞ്ഞ​ടി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ചി​ല രാ​ജ്യ​ങ്ങ​ൾ ഭീ​ക​ര​വാ​ദം രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കു​ക‍​യാ​ണ്. അ​ഫ്ഗാ​നി​സ്ഥാ​ൻ ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ മ​ണ്ണാ​ക്കി മാ​റ്റാ​നാ​വി​ല്ല. അ​ഫ്ഗാ​നി​ലെ സ്ഥി​തി ചി​ല​ർ ഭീ​ക​ര​വാ​ദം പ​ട​ർ​ത്താ​ൻ മു​ത​ലെ​ടു​ക്കു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ നി​ഴ​ൽ യു​ദ്ധം ത​ട​യു​ന്ന​തി​ൽ യു​എ​ന്നി​ന് വീ​ഴ്ച പ​റ്റി​യ​താ​യും മോ​ദി കു​റ്റ​പ്പെ​ടു​ത്തി. കോ​വി​ഡി​ന്‍റെ ഉ​ല്പ​ത്തി ക​ണ്ടെ​ത്തു​ന്ന​തി​ലും യു​എ​ൻ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യി​രി​ക്കു​ക​യാ​ണ്. യു​എ​ൻ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മ​ണ്ണാ​ണ് ഭാ​ര​തം. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ജ​ന്മ​ഭൂ​മി​യെ​യാ​ണ് താ​ൻ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ഭാ​ര​തം ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത് അ​തി​ന്‍റെ വൈ​വി​ധ്യ​ത്തി​ലാ​ണ്. ബ​ഹു​സ്വ​ര​ത​യാ​ണ് ഇ​ന്ത്യ​യു​ടെ ശ​ക്തി​യെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഇ​ന്ത്യ വ​ള​രു​മ്പോ​ൾ ലോ​ക​വും വ​ള​രു​ക​യാ​ണ്. ഇ​ന്ത്യ ആ​ദ്യ ഡി​എ​ൻ​എ വാ​ക്സി​ൻ വി​ക​സി​പ്പി​ച്ചു. വാ​ക്സി​ൻ ഉ​ത്പാ​ദ​ന​ത്തി​ന് ആ​ഗോ​ള ക​മ്പ​നി​ക​ൾ​ക്ക് സ്വാ​ഗ​ത​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.