സു​ധീ​ര​ന്‍റെ രാ​ജി​യു​ടെ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്കും: താ​രി​ഖ് അ​ൻ​വ​ർ
സു​ധീ​ര​ന്‍റെ രാ​ജി​യു​ടെ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്കും: താ​രി​ഖ് അ​ൻ​വ​ർ
Saturday, September 25, 2021 10:54 PM IST
നെ​ടു​മ്പാ​ശേ​രി: കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ​നി​ന്നു വി.​എം. സു​ധീ​ര​ൻ രാ​ജി​വ​യ്ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യും സു​ധീ​ര​നു​മാ​യും ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യും. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ണ് ചു​മ​ത​ല​യി​ൽ​നി​ന്ന് ഒ​ഴി​വാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണു താ​ൻ മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ട് ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നാ​യെ​ത്തി​യ താ​രി​ഖ് അ​ൻ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

ചി​ല നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സ് വി​ട്ട​ത് കാ​ര്യ​മാ​ക്കു​ന്നി​ല്ല. അ​ധി​കാ​ര​മു​ള്ള പാ​ർ​ട്ടി​യി​ലേ​ക്ക് കൂ​റു​മാ​റു​ന്ന പ​രി​പാ​ടി പ​ല​യി​ട​ത്തു​മു​ണ്ട്. എ​ല്ലാ മു​തി​ർ​ന്ന നേ​താ​ക്ക​ളെ​യും സ​ഹ​ക​രി​പ്പി​ച്ചാ​യി​രി​ക്കും സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് മു​ന്നോ​ട്ട് നീ​ങ്ങു​ക​യെ​ന്നും താ​രി​ഖ് അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.