പോ​ലീ​സി​നും ര​ക്ഷ​യി​ല്ല; മ​ധ്യ​പ്ര​ദേ​ശി​ൽ വ​നി​താ കോ​ൺ​സ്റ്റ​ബി​ളി​നെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു
പോ​ലീ​സി​നും ര​ക്ഷ​യി​ല്ല; മ​ധ്യ​പ്ര​ദേ​ശി​ൽ വ​നി​താ കോ​ൺ​സ്റ്റ​ബി​ളി​നെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു
Sunday, September 26, 2021 2:55 AM IST
നീ​മൂ​ച്ച്: മ​ധ്യ​പ്ര​ദേ​ശി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ വ​നി​താ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളി​നെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു. നീ​മൂ​ച്ച് ജി​ല്ല​യി​ൽ 30കാ​രി​ക്കു നേ​രെ​യാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ഖ്യ​പ്ര​തി​യേ​യും അ​മ്മ​യേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ഞ്ച് പേ​ര്‍​ക്കെ​തി​രേ​യാ​ണ് ഇ​വ​ർ പ​രാ​തി ന​ൽ​കി​യ​ത്. മ​റ്റ് പ്ര​തി​ക​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. നീ​മൂ​ച്ചി​ല്‍ ഈ ​മാ​സം ആ​ദ്യ​മാ​ണ് സം​ഭ​വം. ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​നാ​ണ് ഇ​വ​രെ പ്ര​തി​യു​ടെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ​ത്.

തു​ട​ർ​ന്ന് ആ​ഘോ​ഷ​ത്തി​നി​ടെ മു​ഖ്യ​പ്ര​തി​യും സ​ഹോ​ദ​ര​നും സു​ഹൃ​ത്തു​ക്ക​ളും ഇ​വ​രെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ പീ​ഡ​ന ദൃ​ശ്യം ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തെ കു​റി​ച്ച് പു​റ​ത്തു പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്നും ഇ​വ​ർ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. കൂ​ടാ​തെ പ്ര​തി​യു​ടെ അ​മ്മ​യും ബ​ന്ധു​വും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ചു​വെ​ന്നും യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സെ​പ്റ്റം​ബ​ര്‍ 13നാ​ണ് യു​വ​തി ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മു​ഖ്യ​പ്ര​തി​യെ​യും അ​മ്മ​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റ് പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.