ഡ​ൽ​ഹി​ കോ​ട​തിയിലെ വെ​ടി​വ​യ്പ്പ്; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
ഡ​ൽ​ഹി​ കോ​ട​തിയിലെ വെ​ടി​വ​യ്പ്പ്; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Sunday, September 26, 2021 6:00 AM IST
ന്യൂഡൽഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ രോ​ഹി​ണി​യി​ലെ കോ​ട​തി​യി​ല്‍ ന​ട​ന്ന വെ​ടി​വ​യ്പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​മാം​ഗ്, വി​ന​യ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി പ​രി​സ​ര​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

കോ​ട​തി മു​റി​യി​ല്‍ വെ​ടി​വ​യ്പ്പു​ണ്ടാ​യ സ​മ​യം ഇ​വ​ർ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. ജി​തേ​ന്ദ​ര്‍ ഗോ​ഗി​യെ കൊ​ല​പ്പെ​ടു​ത്തി​യ​വ​ര്‍ കോ​ട​തി മു​റി​ക്കു​ള്ളി​ല്‍ ക​യ​റു​മ്പോ​ള്‍ പു​റ​ത്ത് കാ​റി​ല്‍ ഉ​മാം​ഗ് കാ​ത്തു നി​ല്‍​പ്പു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍ പ​ദ്ധ​തി പാ​ളി​യെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ ഉ​മാം​ഗ് സ്ഥ​ല​ത്തു നി​ന്നും ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഗേ​റ്റ് ന​മ്പ​ര്‍ നാ​ലി​നു സ​മീ​പം സ്ഥാ​പി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കേ​സ് ഡ​ല്‍​ഹി ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. ഡ​ല്‍​ഹി​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ട ജി​തേ​ന്ദ​ര്‍ ഗോ​ഗി​യെ​യാ​ണ് എ​തി​ര്‍ സം​ഘ​ത്തി​ലെ ആ​ളു​ക​ള്‍ കോ​ട​തി​യി​ല്‍ വ​ച് വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

അ​ഭി​ഭാ​ഷ​ക​രു​ടെ വ​സ്ത്രം ധ​രി​ച്ചാ​ണ് ആ​ക്ര​മി​ക​ള്‍ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഗോ​ഗി അ​ടു​ത്തെ​ത്തി​യ​പ്പോ​ള്‍ ഇ​വ​ര്‍ നി​റ​യൊ​ഴി​ക്കു​കാ​യാ​യി​രു​ന്നു. ആ​ക്ര​മി​ക​ളെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ടി​വ​ച്ചു വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.