കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​ത് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ; നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു, വ്യാ​പ​ക നാ​ശ​ന​ഷ്ടം
കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​ത് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ; നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു, വ്യാ​പ​ക നാ​ശ​ന​ഷ്ടം
Sunday, September 26, 2021 11:10 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രിൽ ജ​ന​വാ​സകേ​ന്ദ്ര​ത്തി​ലിറ​ങ്ങി​യ കാ​ട്ടാ​നക്കൂ​ട്ടം വ്യാ​പ​ക​മാ​യി നാ​ശം വിതച്ചു. ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ൾ​ക്കു നേ​രെയു​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ഭാ​ര്യ​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.



ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് കൊ​മ്പ​ൻ അ​ട​ക്ക​മു​ള്ള മൂ​ന്ന് കാ​ട്ടാ​ന​ക​ൾ ക​ർ​ണാ​ട​ക വ​നത്തിൽ നി​ന്നും പെ​ര​ട്ട വ​ഴി പെ​രി​ങ്ക​രി​യി​ൽ എ​ത്തി​യ​ത്.



കാ​ട്ടാ​നക്കൂട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി ബൈ​ക്കു​ക​ളും ഒ​രു ടി​പ്പ​ർ ലോ​റി​യും ഒ​രു ജെ​സി​ബി​യും ത​ക​ർ​ന്നു. ജെ​സി​ബി ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ ഒരു കാട്ടുകൊ​മ്പ​ന്‍റെ കൊ​മ്പ് ഒ​ടി​ഞ്ഞു നി​ല​ത്തു വീ​ണു.



പ്ര​ദേ​ശ​ത്തു വ്യാ​പ​ക​മാ​യി നാ​ശ​മു​ണ്ടാ​യി. വ​നം വ​കു​പ്പി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ട​ക്കം പൊ​ട്ടി​ച്ചും മ​റ്റും ഒ​രു ആ​ന​യെ പു​ഴ ക​ട​ത്തി വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യെ​ങ്കി​ലും ര​ണ്ട് ആ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലു​ണ്ട്. ഇ​തോ​ടെ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്തി​യിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.