സെ​മി ഇ​താ​ണേ​ൽ ഫു​ൾ കേ​ഡ​ർ എ​ന്താ​കും; സു​ധീ​ര​നെ ചാ​രി കോ​ൺ​ഗ്ര​സി​നെ കു​ത്തി ബാ​ല​ൻ
സെ​മി ഇ​താ​ണേ​ൽ ഫു​ൾ കേ​ഡ​ർ എ​ന്താ​കും; സു​ധീ​ര​നെ ചാ​രി കോ​ൺ​ഗ്ര​സി​നെ കു​ത്തി ബാ​ല​ൻ
Sunday, September 26, 2021 12:01 PM IST
പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സി​ന്‍റെ ത​ല മു​തി​ർ​ന്ന നേ​താ​വ് വി.​എം. സു​ധീ​ര​ൻ കെ​പി​സി​സി​യു​ടെ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച​ത് പാ​ത്രം നി​റ​ഞ്ഞു ക​വി​ഞ്ഞി​ട്ടോ അ​തോ പു​ക​ഞ്ഞ കൊ​ള്ളി പു​റ​ത്തു​പോ​യ​തോ എ​ന്ന് സി​പി​എം നേ​താ​വ് എ.​കെ. ബാ​ല​ൻ. ഏ​തു ഗ​ണ​ത്തി​ലാ​ണ് സു​ധീ​ര​ൻ പെ​ടു​ന്ന​തെ​ന്ന് കെ​പി​സി​സി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​ധീ​ര​നെ​പ്പോ​ലു​ള്ള ഒ​രു നേ​താ​വി​ന്‍റെ രാ​ജി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ ഇ​രു​ത്തി ചി​ന്തി​പ്പി​ക്കേ​ണ്ട​താ​ണ്. കോ​ൺ‌​ഗ്ര​സി​നെ ഈ ​അ​വ​സ്ഥ​യി​ലാ​ക്കി​യ കാ​ര​ണ​ങ്ങ​ൾ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഇ​നി​യെ​ങ്കി​ലും ശ​രി​യാ​യി വി​ല​യി​രു​ത്ത​ണം.

സെ​മി കേ​ഡ​ർ വാ​ദം പ​റ​ഞ്ഞു കൊ​ണ്ട് കോ​ൺ​ഗ്ര​സ് അ​ണി​ക​ളെ അ​ധി​ക​കാ​ലം പ​റ്റി​ക്കാ​ൻ ക​ഴി​യി​ല്ല. സെ​മി കേ​ഡ​ർ ആ​കു​മ്പോ​ൾ ഇ​താ​ണ് അ​വ​സ്ഥ​യെ​ങ്കി​ൽ ഫു​ൾ കേ​ഡ​ർ ആ​യാ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ അ​വ​സ്ഥ എ​ന്താ​കു​മെ​ന്ന് സ​ങ്ക​ൽ​പ്പി​ച്ചു നോ​ക്കാ​വു​ന്ന​താ​ണ്.

ഏ​താ​നും ചി​ല വ്യ​ക്തി​ക​ളു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ൽ നേ​തൃ​ത്വ​ത്തി​ലെ ത​ന്നെ ഒ​രു വി​ഭാ​ഗ​ത്തി​നും അ​ണി​ക​ൾ​ക്കും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ജ​ന​കീ​യ സ്വ​ഭാ​വം ന​ഷ്ട​പ്പെ​ടു​മ്പോ​ഴാ​ണ് കോ​ൺ​ഗ്ര​സ് ദു​ർ​ബ​ല​മാ​കു​ന്ന​ത്. ജ​ന​കീ​യ സ്വ​ഭാ​വ​മു​ള്ള കോ​ൺ​ഗ്ര​സു​കാ​രെ​ല്ലാം അ​സം​തൃ​പ്ത​രാ​ണ്. അ​വ​രെ​യൊ​ക്കെ പു​ക​ഞ്ഞ കൊ​ള്ളി​യെ​ന്നും പാ​ത്രം നി​റ​ഞ്ഞു ക​വി​ഞ്ഞ് പു​റ​ത്തു പോ​യ​വ​രെ​ന്നും പ​രി​ഹ​സി​ച്ചാ​ൽ എ​ങ്ങ​നെ​യാ​ണ് കോ​ൺ​ഗ്ര​സ് മു​ന്നോ​ട്ടു പോ​വു​ക? കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് സി​പി​എ​മ്മി​ലേ​ക്ക് വ​രു​ന്ന​വ​രെ കു​പ്പ​ത്തൊ​ട്ടി​യി​ൽ വീ​ണ​വ​രെ​ന്നൊ​ക്കെ അ​പ​മാ​നി​ക്കു​ന്ന​ത് ഇ​നി​യെ​ങ്കി​ലും നി​ർ​ത്ത​ണം.

കോ​ൺ​ഗ്ര​സ് ന​ശി​ച്ചു കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര​ല്ല ഞ​ങ്ങ​ൾ. കോ​ൺ‌​ഗ്ര​സ് മു​ക്ത​ഭാ​ര​തം ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. സു​കു​മാ​ർ അ​ഴീ​ക്കോ​ട് ഒ​രി​ക്ക​ൽ പ​റ​ഞ്ഞു, " കോ​ൺ​ഗ്ര​സു​കാ​ര​നാ​യി മ​രി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. പ​ക്ഷേ എ​നി​ക്കു മു​മ്പേ കോ​ൺ​ഗ്ര​സ് മ​രി​ച്ചാ​ൽ ഞാ​നെ​ന്തു ചെ​യ്യും". ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സു​കാ​രും ഇ​ങ്ങ​നെ​യാ​ണ് ചി​ന്തി​ക്കു​ന്ന​ത്.

ചെ​ന്നാ​യ​യു​ടെ വാ​യി​ലേ​ക്ക് ഇ​ര​യെ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന കൊ​ള്ള​രു​താ​യ്മ​ക​ൾ കാ​ര​ണ​മാ​ണ് ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ൺ‌​ഗ്ര​സ് ത​ക​ർ​ന്ന​ത്. ഇ​ത് തി​രി​ച്ച​റി​ഞ്ഞ് സ്വ​യം തി​രു​ത്താ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​വ​ണ​മെ​ന്നും ബാ​ല​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.