"കേ​ര​ള​ത്തി​ലെ വി​ഷ​യ​ത്തി​ൽ ഞ​ങ്ങ​ൾ അ​ഭി​പ്രാ​യം പ​റ​ഞ്ഞോ​ളാം'; ചി​ദം​ബ​ര​ത്തെ ത​ള്ളി സു​ധാ​ക​ര​ൻ
"കേ​ര​ള​ത്തി​ലെ വി​ഷ​യ​ത്തി​ൽ ഞ​ങ്ങ​ൾ അ​ഭി​പ്രാ​യം പ​റ​ഞ്ഞോ​ളാം'; ചി​ദം​ബ​ര​ത്തെ ത​ള്ളി സു​ധാ​ക​ര​ൻ
Sunday, September 26, 2021 5:17 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ൽ പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​ര​ത്തെ ത​ള്ളി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ.

ചി​ദം​ബ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം അ​റി​യി​ല്ല. കേ​ര​ള​ത്തി​ലെ വി​ഷ​യ​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യം പ​റ​യാ​ന്‍ കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ള്‍​ക്ക​റി​യാം. വി​വാ​ദ വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​ര​ത്തേ പ​റ​ഞ്ഞ കാ​ര്യ​ത്തി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ദി ​ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ൽ പാ​ലാ ബി​ഷ​പ്പി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ചി​ദം​ബ​രം രം​ഗ​ത്തെ​ത്തി​യ​ത്. നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശം ത​ന്നെ​യും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രെ​യും വേ​ദ​നി​പ്പി​ച്ച​താ​യി ചി​ദം​ബ​രം പ​റ​യു​ന്നു.

പ്ര​ണ​യ​വും മ​യ​ക്കു​മ​രു​ന്നും ജി​ഹാ​ദി​നോ​ട് ചേ​ർ​ത്തു​വ​യ്ക്കു​ന്ന​ത് വി​ക​ല​മാ​യ ചി​ന്ത​യാ​ണ്. ഇ​തി​ന്‍റെ ല​ക്ഷ്യം വ്യ​ക്ത​മാ​ണ്. മ​ത​വി​ഭാ​ഗ​ങ്ങ​ളെ വ​ർ​ഗീ​യ​മാ​യി ഭി​ന്നി​പ്പി​ക്ക​ലാ​ണ് ല​ക്ഷ്യം. ഇ​ന്ത്യ​യി​ൽ ഇ​സ്‌​ലാം വ​ള​രു​ക​യാ​ണെ​ന്ന​തി​ന് തെ​ളി​വു​ക​ളൊ​ന്നു​മി​ല്ല. ഈ ​മ​ത​ഭ്രാ​ന്തി​നെ രാ​ജ്യം പു​റ​ന്ത​ള്ള​ണം.

ഒ​രു മ​ത​ത്തി​നും മ​ത​വി​ഭാ​ഗ​ത്തി​നും മ​റ്റൊ​ന്നി​നെ കീ​ഴ​ട​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​സ്‌​ലാ​മി​ലേ​ക്ക് കൂ​ട്ട മ​ത പ​രി​വ​ർ​ത്ത​നം ന​ട​ക്കു​ന്നു എ​ന്ന​തി​ന് തെ​ളി​വി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​കൂ​ടി​യാ​യ ചി​ദം​ബ​രം ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു.

പാ​ലാ ബി​ഷ​പ്പി​നെ ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ൾ പി​ന്തു​ണ​ച്ച​തി​ൽ അ​തി​ശ​യ​മി​ല്ല. മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും സ്വീ​ക​രി​ച്ച സ​മാ​ധാ​ന ന​ട​പ​ടി​ക​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും ചി​ദം​ബ​രം പ​റ​ഞ്ഞു​വ​യ്ക്കു​ന്നു. ആ​ദ്യ​മാ​യാ​ണ് പാ​ലാ ബി​ഷ​പ്പി​നെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഒ​രു കോ​ൺ​ഗ്ര​സ് നേ​താ​വ് രം​ഗ​ത്തെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.