താ​മ​ര​യി​ൽ കൊ​ഴി​ഞ്ഞു​പോ​ക്ക്..! ബി​ജെ​പി നേ​താ​വ് ഋ​ഷി പ​ൽ​പ്പു കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു
താ​മ​ര​യി​ൽ കൊ​ഴി​ഞ്ഞു​പോ​ക്ക്..! ബി​ജെ​പി നേ​താ​വ് ഋ​ഷി പ​ൽ​പ്പു കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു
Sunday, September 26, 2021 6:04 PM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​വും ഒ​ബി​സി മോ​ര്‍​ച്ച മു​ന്‍ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നു​മാ​യ ഋ​ഷി പ​ല്‍​പ്പു കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ർ​ന്നു. ഞാ​യ​റാ​ഴ്ച രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ സ്റ്റ​ഡീ​സി​ൽ വ​ച്ച്‌ ന​ട​ന്ന ച​ട​ങ്ങി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നി​ൽ നി​ന്നാ​ണ് ഋ​ഷി പ​ൽ​പ്പു അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വ​ത്തെ വി​മ​ര്‍​ശി​ച്ചു​കൊ​ണ്ട് ഋ​ഷി പ​ല്‍​പ്പു ഫേ​സ്ബു​ക്കി​ല്‍ കു​റി​പ്പ് പ​ങ്കു​വെ​ച്ചി​രു​ന്നു. പി​ന്നാ​ലെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍ അ​ദ്ദേ​ഹ​ത്തെ നേ​രി​ട്ട് വി​ളി​ച്ച് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.