"സു​ധീ​ര​ൻ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ശ​ബ്ദം': സോ​ണി​യ​ക്ക് പ്ര​താ​പ​ന്‍റെ ക​ത്ത്
"സു​ധീ​ര​ൻ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ശ​ബ്ദം': സോ​ണി​യ​ക്ക് പ്ര​താ​പ​ന്‍റെ ക​ത്ത്
Sunday, September 26, 2021 6:25 PM IST
തൃ​ശൂ​ർ: വി.​എം. സു​ധീ​ര​നെ അ​നു​ന​യി​പ്പി​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി രം​ഗ​ത്ത്. സു​ധീ​ര​ന്‍റെ രാ​ജി പി​ന്‍​വ​ലി​പ്പി​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് നേ​രി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​താ​പ​ന്‍ സോ​ണി​യ ഗാ​ന്ധി​ക്ക് ക​ത്ത​യ​ച്ചു.

പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ശ​ബ്ദ​മാ​ണ് വി.​എം. സു​ധീ​ര​നെ​ന്നും പ്ര​താ​പ​ന്‍ ക​ത്തി​ല്‍ പ​റ​യു​ന്നു. സു​ധീ​ര​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് ക​ത്തു​മാ​യി പ്ര​താ​പ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

അതേസമയം, കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​ന​യ​നീ​ക്ക​ങ്ങ​ൾ​ക്ക് പി​ടി​കൊ​ടു​ക്കാ​തെ തുടരുകയാണ് സു​ധീ​ര​ൻ. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ നേ​രി​ട്ടെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ങ്കി​ലും സു​ധീ​ര​ൻ വ​ഴ​ങ്ങി​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യി​ല്‍ നി​ന്നു​ള്ള രാ​ജി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​തീ​ശ​ൻ സു​ധീ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ നേ​തൃ​ത്വ​ത്തോ​ടു​ള്ള ത​ന്‍റെ അ​തൃ​പ്തി സു​ധീ​ര​ൻ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ട് അ​റി​യി​ച്ചു.

രാ​ജി​യി​ൽ​നി​ന്നും സു​ധീ​ര​ൻ പി​ന്മാ​റി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​ങ്കു​വ​ച്ച​ത്. നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​യാ​ളാ​ണ് സു​ധീ​ര​ൻ. രാ​ജി പി​ൻ​വ​ലി​പ്പി​ക്കാ​ൻ താ​ൻ ആ​ള​ല്ലെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. നേ​തൃ​ത്വ​ത്തി​ന് ചി​ല വീ​ഴ്ച​ക​ളു​ണ്ടാ​യി. ത​ന്‍റെ പി​ഴ​വു​ക​ൾ​ക്ക് ക്ഷ​മ​ചോ​ദി​ച്ചെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.