യു​വാ​വി​നെ ന​ടു​റോ​ഡി​ൽ വ​ള​ഞ്ഞി​ട്ടു ത​ല്ലി സ്ത്രീ​ക​ൾ; വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു
യു​വാ​വി​നെ ന​ടു​റോ​ഡി​ൽ വ​ള​ഞ്ഞി​ട്ടു ത​ല്ലി സ്ത്രീ​ക​ൾ; വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു
Monday, September 27, 2021 9:15 AM IST
മ​റ​യൂ​ർ: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള സ്ഥ​ല​ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ യു​വാ​വി​ന് സ്ത്രീ​ക​ളു​ടെ മ​ർ​ദ​നം. മ​റ​യൂ​ർ ബാ​ബു​ന​ഗ​ർ സ്വ​ദേ​ശി മോ​ഹ​ൻ​രാ​ജ് (38)നാ​ണ് പ​രി​ക്കേ​റ്റ​ത്. മോ​ഹ​ൻ​രാ​ജ് അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ പ​ള്ള​നാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ ജ​മു​നാ(42), വൃ​ന്ദ (40), ജ​യ​റാ​ണി (42), ഷൈ​ല​ജ (38) എ​ന്നി​വ​ർ​ക്കെ​തി​രേ മ​റ​യൂ​ർ പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. സ്ഥ​ല അ​തി​ർ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​തി​രെ കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ​ചെ​യ്തു. കേ​സ് ഫ​യ​ൽ ചെ​യ്യാ​ൻ സ​ഹാ​യി​ച്ചെ​ന്ന പേ​രി​ലാ​ണ് മോ​ഹ​ൻ​രാ​ജി​നെ സ്ത്രീ​ക​ൾ മ​ർ​ദി​ച്ച​താ​യി പ​റ​യു​ന്ന​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി നി​യോ​ഗി​ച്ച ക​മ്മീ​ഷ​ൻ പ​ള്ള​നാ​ട് എ​ത്താ​നി​രി​ക്കെ​യാ​ണ് വി​വ​ര​മ​റി​ഞ്ഞ് സ്ത്രീ​ക​ൾ മോ​ഹ​ൻ​രാ​ജി​നെ കൈ​യി​ൽ ക​രു​തി​യി​രു​ന്ന വ​ടി​ക​ൾ​കൊ​ണ്ട് മ​ർ​ദി​ച്ച​ത്. മ​റ​യൂ​ർ പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടുത്തു. മ​ർ​ദി​ച്ച​ത് സ്ത്രീ​ക​ളാ​യ​തി​നാ​ൽ കേ​സ് ഇ​ടു​ക്കി വ​നി​താ പോ​ലീ​സി​നു കൈ​മാ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.