ചൈ​ന​യി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്ക​ണം; ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു
ചൈ​ന​യി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്ക​ണം; ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു
Monday, September 27, 2021 6:35 AM IST
ബെ​യ്ജിം​ഗ്: കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ചൈ​ന​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കോ​വി​ഡ് ആ​ദ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട 2019 അ​വ​സാ​നം മു​ത​ൽ രാ​ജ്യ​ത്ത് തു​ട​രു​ന്ന നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. ഏ​ക​ദേ​ശം 23,000 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​മാ​ത്രം ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ചൈ​ന​യി​ൽ തു​ട​രു​ക​യാ​ണ്. ഇ​തി​ലേ​റെ​യും മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

ഇ​തി​നു​പു​റ​മേ​യാ​ണു വ്യാ​പാ​രി​ക​ളും വി​വി​ധ ക​ന്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ൾ. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​ക്ര​മം മി​സ്റി ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ പ്ര​ശ്നം ചൈ​നീ​സ് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ന​യ​ത​ന്ത്ര​പ​ര​മാ​യ​ല്ല മ​റി​ച്ച് മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഭ്യ​ർ​ഥ​ന​യെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞി​രു​ന്നു.

ചൈ​ന​യി​ൽ തു​ട​രു​ന്ന വി​ദേ​ശി​ക​ളു​ടെ യാ​ത്രാ​നു​മ​തി സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം തു​ട​രു​ക​യാ​ണെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ​റ​ഞ്ഞി​രു​ന്നു. ഈ ​മാ​സം ആ​ദ്യ​മാ​യി​രു​ന്നു ഈ ​പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.