വീണ്ടും ഇരുട്ടടി; ഡീസൽ വില കൂട്ടി
വീണ്ടും ഇരുട്ടടി; ഡീസൽ വില കൂട്ടി
Monday, September 27, 2021 6:47 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഡീ​സ​ൽ വി​ല വീ​ണ്ടും കൂ​ട്ടി. ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് 26 പൈ​സ​യാ​ണ് തി​ങ്ക​ളാ​ഴ്ച കൂ​ടി​യ​ത്. അ​തേ​സ​മ​യം, പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല.

പു​തു​ക്കി​യ വി​ല പ്ര​കാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ലി​ന് 96.15 രൂ​പ​യും എ​റ​ണാ​കു​ള​ത്ത് 94.20 രൂ​പ​യും കോ​ഴി​ക്കോ​ട് 94.52 രൂ​പ​യു​മാ​ണ് വി​ല.

നാ​ല് ദി​വ​സ​ത്തി​നി​ടെ ഡീ​സ​ല്‍ വി​ല വ​ര്‍​ധി​ക്കു​ന്ന​ത് മൂ​ന്നാം ത​വ​ണ​യാ​ണ്. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തി​നി​ടെ 74 പൈ​സ​യാ​ണ് രാ​ജ്യ​ത്ത് ഡീ​സ​ലി​ന് വി​ല കൂ​ടി​യ​ത്. അ​തേ​സ​മ​യം, 21 ദി​വ​സ​മാ​യി പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല.

രാ​ജ്യ​ത്തെ ഇ​ന്ധ​ന വി​ല കു​റ​യാ​തി​രി​ക്കാ​ൻ കാ​ര​ണം സം​സ്ഥാ​ന​ങ്ങ​ൾ ഇ​ന്ധ​ന​വി​ല ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സ​മ്മ​തി​ക്കാ​ത്ത​താ​ണെ​ന്നാ​ണ് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സി​ങ് പു​രി​യു​ടെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.