മ​തി​യാ​യി; ടെ​സ്റ്റ് ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​യാ​നൊ​രു​ങ്ങി മോ​യി​ൻ അ​ലി
മ​തി​യാ​യി; ടെ​സ്റ്റ് ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​യാ​നൊ​രു​ങ്ങി മോ​യി​ൻ അ​ലി
Monday, September 27, 2021 8:28 AM IST
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ട് ഓ​ൾ​റൗ​ണ്ട​ർ മോ​യി​ൻ അ​ലി ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ നി​ന്ന് ഉ​ട​ൻ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇം​ഗ്ല​ണ്ട് നാ​യ​ക​ന്‍ ജോ ​റൂ​ട്ടി​നെ​യും കോ​ച്ച് ക്രി​സ് സി​ല്‍​വ​ര്‍​വു​ഡി​നെ​യും 34-കാ​ര​നാ​യ താ​രം ക​ഴി​ഞ്ഞാ​ഴ്ച ത​ന്നെ തീ​രു​മാ​നം അ​റി​യി​ച്ചു​വെ​ന്നാ​ണ് വി​വ​രം.

64 ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ ക​ളി​ച്ചി​ട്ടു​ള്ള അ​ലി 2916 റ​ൺ​സും 64 വി​ക്ക​റ്റും നേ​ടി​യി​ട്ടു​ണ്ട്. പ​രി​മി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ൽ ശ്ര​ദ്ധ തി​രി​ക്കു​വാ​നാ​ണ് താ​ര​ത്തി​ന്‍റെ തീ​രു​മാ​നം എ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ന് പി​ന്നാ​ലെ ആ​ഷ​സ് പ​ര​മ്പ​ര കൂ​ടി ക​ളി​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ താ​ര​ത്തി​ന് നീ​ണ്ട കാ​ലം വീ​ട്ടി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കേ​ണ്ടി വ​ന്നാ​ക്കാം. ഇ​താ​കാം വി​ര​മി​ക്ക​ൽ തീ​രു​മാ​ന​ത്തി​ൽ എ​ത്തി​ച്ച​തെ ന്നാ​ണ് ഇ​എ​സ്പി​എ​ൻ ക്രി​ക്ഇ​ൻ​ഫോ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ആ​ഷ​സ് പ​ര​മ്പ​ര​യ്ക്കാ​യി ഓ​സ്ട്രേ​ലി​യ ക്വാ​റ​ന്റീ​ന്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഇം​ഗ്ല​ണ്ട് ബോ​ര്‍​ഡി​ന് അ​യ​യ്ച്ച് കൊ​ടു​ത്തി​രു​ന്നു. നി​ല​വി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നൊ​പ്പം യു​എ​ഇ​യി​ൽ ഐ​പി എ​ൽ ക​ളി​ക്കു​ക​യാ​ണ് മോ​യി​ൻ അ​ലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.