വെ​റു​തെ​യ​ല്ല രാ​ജി! സു​ധീ​ര​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത് മ​റ്റു ചി​ല കാ​ര്യ​ങ്ങ​ൾ
വെ​റു​തെ​യ​ല്ല രാ​ജി! സു​ധീ​ര​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത് മ​റ്റു ചി​ല കാ​ര്യ​ങ്ങ​ൾ
Monday, September 27, 2021 10:33 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ​നി​ന്നു രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന നേ​തൃ​ത്വ​വും എഐസിസി ജനറൽ സെക്രട്ടറി താ​രി​ഖ് അ​ൻ​വ​റും അ​നു​ന​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും വ​ഴ​ങ്ങാ​തെ വി.​എം. സു​ധീ​ര​ൻ ക​ടും​പി​ടി​ത്ത​ത്തി​ൽ. നി​ല​പാ​ട് ഒ​ന്നു​കൂ​ടി ഉ​റ​പ്പി​ച്ച് എ​ഐ​സി​സി അം​ഗ​ത്വ​വും സു​ധീ​ര​ൻ ഇ​ന്നു രാ​ജി​വ​ച്ച​പ്പോ​ൾ പ്ര​തി​ഷേ​ധ​ത്തി​ൽ​നി​ന്ന് ഒ​ട്ടും പി​ന്നോ​ട്ടി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്.

സു​ധീ​ര​ൻ ഇ​ട​ഞ്ഞു നി​ൽ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു കാ​ലം കു​റെ​യാ​യി. അ​തു പു​ക​ഞ്ഞു​പു​ക​ഞ്ഞ് ഇ​പ്പോ​ൾ പൊ​ട്ടി​ത്തെ​റി​യി​ൽ എ​ത്തി​യെ​ന്നു മാ​ത്ര​മേ​യു​ള്ളൂ എ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. രാ​ഷ്‌​ട്രീ​യ കാ​ര്യ സ​മി​തി അം​ഗ​മാ​യി​രു​ന്നെ​ങ്കി​ലും ഏ​റെ​ക്കാ​ല​മാ​യി അ​ദ്ദേ​ഹം രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ലാ​യി​രു​ന്നു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യ​പ്പോ​ൾ മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ എ​ഐ​സി​സി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള ഏ​തെ​ങ്കി​ലും പ്ര​ധാ​ന പ​ദ​വി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ സു​ധീ​ര​നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ആ ​പ​രി​ഗ​ണ​ന​ക​ളൊ​ന്നും കി​ട്ടി​യി​ല്ല. ഇ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം പു​ക​ഞ്ഞു​തു​ട​ങ്ങി​യ​ത്.

ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫി​ൽ ഉ​ണ്ടാ​യി​രു​ന്ന കാ​ല​ത്തു രാ​ജ്യ​സ​ഭാ സീ​റ്റ് കൊ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു പി​ന്നീ​ടു യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ​നി​ന്നും വി​ട്ടു​നി​ന്നു തു​ട​ങ്ങി. പ​ല കാ​ര്യ​ങ്ങ​ളി​ലും ത​ന്നോ​ടു വേ​ണ്ട രീ​തി​യി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തു​ന്നി​ല്ലെ​ന്ന പ​രാ​തി അ​ദ്ദേ​ഹ​ത്തി​ന് ഏ​റെ​ക്കാ​ല​മാ​യു​ണ്ട്.

മാ​ത്ര​മ​ല്ല ഡി​സി​സി പു​നഃ​സം​ഘ​ട​ന​യും മ​റ്റും ന​ട​ന്ന​പ്പോ​ൾ ത​ന്‍റെ ഒ​പ്പം നി​ന്ന​വ​രും ത​ന്നോ​ട് അ​നു​ഭാ​വം ഉ​ള്ള​വ​രു​മാ​യ നേ​താ​ക്ക​ളെ പൂ​ർ​ണ​മാ​യി ത​ഴ​ഞ്ഞ​തി​ലു​ള്ള ക​ടു​ത്ത അ​തൃ​പ്തി​യും സു​ധീ​ര​നു​ണ്ടെ​ന്നു​ള്ള​താ​ണ് സൂ​ച​ന.

കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ കെ.​സി.​വേ​ണു​ഗോ​പാ​ൽ ത​നി​ക്കെ​തി​രേ ക​രു​ക്ക​ൾ നീ​ക്കു​ന്നു​ണ്ടെ​ന്ന പ​രി​ഭ​വ​വും അ​ദ്ദേ​ഹ​ത്തി​നു​ണ്ടെ​ന്ന് അ​ടു​പ്പ​മു​ള്ള കേ​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്നു.

നേ​ര​ത്തെ ഡി​സി​സി പു​നഃ​സം​ഘ​ട​ന​യും മ​റ്റും ന​ട​ന്ന​പ്പോ​ൾ അ​ദ്ദേ​ഹം ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​തൊ​ന്നും പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തി​രു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ച്ച​ത്.

എ​ഐ​സി​സി അം​ഗ​ത്വം കൂ​ടി രാ​ജി​വ​ച്ചു പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​ന്ന​തി​ലൂ​ടെ ദേ​ശീ​യ നേ​തൃ​ത്വ​ത്തെ വി​ഷ​യ​ത്തി​ലേ​ക്കു ഇ​ട​പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

ഹൈ​ക്ക​മാ​ൻ​ഡ് സം​സ്ഥാ​ന​ത്തെ വി​ഷ‍യ​ങ്ങ​ളി​ൽ വേ​ണ്ട​ത്ര കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന പ​രാ​തി​യാ​ണ് അ​ദ്ദേ​ഹം സോ​ണി​യ ഗാ​ന്ധി​ക്കു​ള്ള രാ​ജി​ക്ക​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കെ​പി​സി​സി പു​നഃ​സം​ഘ​ട​ന വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​നി​ക്കു താ​ത്പ​ര്യ​മു​ള്ള ചി​ല​ർ​ക്കു പാ​ർ​ട്ടി സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ടം നേ​ടി​ക്കൊ​ടു​ക്കാ​നു​ള്ള സ​മ്മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​ണോ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​ക​ടു​ത്ത നി​ല​പാ​ട് എ​ന്ന​താ​ണ് സൂ​ച​ന.

കൊ​ല്ലം, ആ​ല​പ്പു​ഴ. തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ സു​ധീ​ര​നോ​ട് അ​ടു​പ്പം പു​ല​ർ​ത്തു​ന്ന ചി​ല നേ​താ​ക്ക​ളു​ണ്ട്. ഇ​വ​രെ പു​നഃ​സം​ഘ​ട​ന​യി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. അ​തു​പോ​ലെ എ​ഐ​സി​സി​യി​ൽ പ​ദ​വി കൂ​ടി ന​ൽ​കി​യാ​ൽ സു​ധീ​ര​ൻ അ​നു​ന​യ​ത്തി​നു വ​ഴ​ങ്ങി​യേ​ക്കും.

സു​ധീ​ര​ൻ രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ​നി​ന്നു രാ​ജി​വ​ച്ച​പ്പോ​ൾ സം​സ്ഥാ​ന നേ​തൃ​ത്വം അ​നു​ന​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഷ​യി​ലാ​യി​രു​ന്നു പ്ര​തി​ക​രി​ച്ചി​രു​ന്ന​ത്. പ്ര​ത്യേ​കി​ച്ചു സു​ധീ​ര​നു​മാ​യി അ​ടു​പ്പം പു​ല​ർ​ത്തു​ന്ന വി.​ഡി.​സ​തീ​ശ​ൻ അ​ദ്ദേ​ഹ​ത്തെ നേ​രി​ൽ ക​ണ്ടു സം​സാ​രി​ച്ചി​ട്ടും ഒ​ട്ടും മ​യ​പ്പെ​ടു​ന്ന രീ​തി​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ.

എ​ന്നു മാ​ത്ര​മ​ല്ല അ​ല്പം രൂ​ക്ഷ​മാ​യ രീ​തി​യി​ൽ സ​തീ​ശ​നോ​ടു പ്ര​തി​ക​രി​ച്ചു എ​ന്നു​മാ​ണ് അ​റി​യു​ന്ന​ത്. അ​തേ​സ​മ​യം, അ​നാ​വ​ശ്യ​മാ​യ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങേ​ണ്ട എ​ന്ന നി​ല​പാ​ടി​ലാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. ആ​വ​ശ്യ​ത്തി​നു ച​ർ​ച്ച​ക​ൾ എ​ല്ലാ​വ​രോ​ടും ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം സൂ​ചി​പ്പി​ക്കു​ന്ന​തും അ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.