"എ​ന്നെ വി​ളി​ച്ചു, ഞാ​ൻ പോ​യി': മോ​ന്‍​സ​ന്‍റെ പ​ശ്ചാ​ത്ത​ലം അ​റി​യി​ല്ലെ​ന്ന് ജി​ജി തോം​സ​ൺ
"എ​ന്നെ വി​ളി​ച്ചു, ഞാ​ൻ പോ​യി': മോ​ന്‍​സ​ന്‍റെ പ​ശ്ചാ​ത്ത​ലം അ​റി​യി​ല്ലെ​ന്ന് ജി​ജി തോം​സ​ൺ
Monday, September 27, 2021 11:27 AM IST
തി​രു​വ​ന​ന്ത​പു​രം: പു​രാ​വ​സ്തു​ക്ക​ളു​ടെ മ​റ​വി​ൽ കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ കൂ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോം​സ​ൺ.

മോ​ന്‍​സ​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തെ കു​റി​ച്ച് കൂ​ടു​ത​ല്‍ അ​റി​യി​ല്ല. പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ര​ക്ഷാ​ധി​കാ​രി​യാ​ണ് മോ​ന്‍​സ​ൻ, താ​നും അ​തി​ന്‍റെ ര​ക്ഷാ​ധി​കാ​രി​യാ​ണ്. ഒ​രു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ത​ന്നെ വി​ളി​ച്ചി​രു​ന്നു. ഇ​ത​ല്ലാ​തെ അയാളുമായി കൂ​ടു​ത​ൽ ബ​ന്ധ​മി​ല്ലെ​ന്നും ജി​ജി തോം​സ​ൺ പ​റ​ഞ്ഞു.

നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഇയാൾ ഏറ്റെടുത്തു നടത്തിയിരുന്നു. അങ്ങനെ വെഞ്ഞാറമൂട്ടിൽ നടന്ന ഒരു ചാരിറ്റി സംരംഭം ഉദ്ഘാടനം ചെയ്യാനും പോയിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്‍റെ വീട്ടിൽ നടന്ന ഒരു ചടങ്ങിന് ക്ഷണിച്ചിരുന്നു.

ഞാനും ഭാര്യയും കൊച്ചിയിലുണ്ടായിരുന്നതിനാൽ അതിൽ പങ്കെടുത്തു. മറ്റു ചില പ്രമുഖരും ആ സമയത്ത് ചടങ്ങിൽ പങ്കെടുക്കാൻ അവിടെ എത്തിയിരുന്നതായും ജിജി തോംസൺ മാധ്യമങ്ങളോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.