ദി​ലീ​പ് ഘോ​ഷി​നു നേ​രെ കൈ​യേ​റ്റ ശ്ര​മം; തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​രെ തോ​ക്കു​ചൂ​ണ്ടി ഓ​ടി​ച്ചു
ദി​ലീ​പ് ഘോ​ഷി​നു നേ​രെ കൈ​യേ​റ്റ ശ്ര​മം; തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​രെ തോ​ക്കു​ചൂ​ണ്ടി ഓ​ടി​ച്ചു
Monday, September 27, 2021 3:48 PM IST
‌കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ ബി​ജെ​പി മു​ൻ അ​ധ്യ​ക്ഷ​ൻ ദി​ലീ​പ് ഘോ​ഷി​ന് നേ​രെ കൈ​യേ​റ്റ ശ്ര​മം. ഭ​വാ​നി​പു​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ തോ​ക്കു​ചൂ​ണ്ടി തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​രെ ഓ​ടി​ച്ചു. ത​നി​ക്കു​നേ​രെ​യു​ണ്ടാ​യ​ത് വ​ധ​ശ്ര​മ​മെ​ന്ന് ദി​ലീ​പ് ഘോ​ഷ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ബം​ഗാ​ൾ സ​ർ​ക്കാ​രി​നോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി.

പ​ശ്ചി​മ ബം​ഗാ​ള്‍ ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ദി​ലീ​പ് ഘോ​ഷി​നെ പാ​ര്‍​ട്ടി ത​ല്‍​സ്ഥാ​ന​ത്തു​നി​ന്ന് അ​ടു​ത്തി​ടെ​യാ​ണ് നീ​ക്കി​യ​ത്. ബി​ജെ​പി​യി​ല്‍​നി​ന്ന് എം​പി​യും എം​എ​ല്‍​എ​മാ​രും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് പോ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.