വീ​ട്ടു​ത​ട​ങ്ക​ലി​ൽ നി​ന്ന് മോ​ചി​പ്പി​ച്ച് കാ​ന​ഡ; വാ​വേ ഉ​പ​മേ​ധാ​വി ചൈ​ന​യി​ൽ തി​രി​ച്ചെ​ത്തി
വീ​ട്ടു​ത​ട​ങ്ക​ലി​ൽ നി​ന്ന് മോ​ചി​പ്പി​ച്ച് കാ​ന​ഡ; വാ​വേ ഉ​പ​മേ​ധാ​വി ചൈ​ന​യി​ൽ തി​രി​ച്ചെ​ത്തി
Monday, September 27, 2021 5:50 PM IST
ഒ​ട്ടാ​വ: ചൈ​നീ​സ് ടെ​ക്ക് ഭീ​മ​നാ​യ വാ​വേ​യു​ടെ സ്ഥാ​പ​ക​ന്‍ റെ​ന്‍ ഷെം​ഗ്ഫെ​യു​ടെ മ​ക​ൾ മെം​ഗ് വാ​ന്‍​ഷോ​യെ കാ​ന​ഡ വീ​ട്ടു​ത​ട​ങ്ക​ലി​ൽ നി​ന്ന് മോ​ചി​പ്പി​ച്ചു. മൂ​ന്ന് വ​ര്‍​ഷ​ക്കാ​ലം നീ​ണ്ട ജ​യി​ല്‍ വാ​സ​ത്തി​നൊ​ടു​വി​ലാ​ണ് മെം​ഗി​നെ കാ​ന​ഡ മോ​ചി​പ്പി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​വ​ര്‍ ചൈ​ന​യി​ല്‍ തി​രി​ച്ചെ​ത്തി.

ആ​ഗോ​ള​ത​ല​ത്തി​ല്‍ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ സ്മാ​ര്‍​ട്‌​ഫോ​ണ്‍ ബ്രാ​ന്‍റാ​യി​രു​ന്ന വാ​വേ​യു​ടെ ഉ​പ​മേ​ധാ​വി​യും ചീ​ഫ് ഫി​നാ​ന്‍​ഷ്യ​ല്‍ ഓ​ഫീ​സ​റു​മാ​ണ് മെം​ഗ് വാ​ന്‍​ഷോ. ചൈ​ന​യി​ല്‍ അ​റ​സ്റ്റി​ലാ​യ ര​ണ്ട് കാ​ന​ഡ സ്വ​ദേ​ശി​ക​ളെ വി​ട്ട​യ​ച്ച​തി​ന് പ​ക​ര​മാ​യാ​ണ് മെം​ഗി​നെ മോ​ചി​പ്പി​ച്ച​ത്.

2018 ഡി​സം​ബ​ര്‍ ഒ​ന്നി​ന് വാ​ന്‍​കോ​വ​റി​ല്‍ വി​മാ​ന​യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ കാ​ന​ഡ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​റാ​നു​മേ​ലു​ള്ള അ​മേ​രി​ക്ക​ന്‍ ഉ​പ​രോ​ധ നി​ബ​ന്ധ​ന​ക​ള്‍ ലം​ഘി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു അ​റ​സ്റ്റ്.

മെം​ഗ് അ​റ​സ്റ്റി​ലാ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ 2018 ല്‍ ​ചാ​ര​വൃ​ത്തി കേ​സ് ആ​രോ​പി​ച്ചാ​ണ് കാ​ന​ഡ സ്വ​ദേ​ശി​ക​ളാ​യ മൈ​ക്ക​ല്‍ സ്‌​പേ​വ​ര്‍, മൈ​ക്ക​ല്‍ കോ​വ്രി​ഗ് എ​ന്നി​വ​രെ ചൈ​ന ത​ട​വി​ലാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.