പു​തി​യ നേ​തൃ​ത്വം അ​ത്ര പോ​രാ; പ​റ​യാ​നു​ള്ള​തെ​ല്ലാം അ​ൻ​വ​റി​നോ​ട് പ​റ​ഞ്ഞു: സു​ധീ​ര​ൻ
പു​തി​യ നേ​തൃ​ത്വം അ​ത്ര പോ​രാ; പ​റ​യാ​നു​ള്ള​തെ​ല്ലാം അ​ൻ​വ​റി​നോ​ട് പ​റ​ഞ്ഞു: സു​ധീ​ര​ൻ
Monday, September 27, 2021 6:18 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​റ​യാ​നു​ള്ള​തെ​ല്ലാം പ​റ​ഞ്ഞു​വെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി ​എം സു​ധീ​ര​ൻ. ഇ​നി ഫ​ലം കാ​ക്കു​ക​യാ​ണ്. ത​ന്‍റെ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും രാ​ജി പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

പു​തി​യ നേ​തൃ​ത്വം പ്ര​തീ​ക്ഷി​ച്ച​ത്ര ന​ന്നാ​യി​ല്ല. കോ​ൺ​ഗ്ര​സി​ന് ഉ​ചി​ത​മ​ല്ലാ​ത്ത അ​ന​ഭി​ല​ഷ​ണീ​യ ശൈ​ലി​യും ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി. ഇ​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് ക​ത്ത​യ​ച്ചെ​ങ്കി​ലും വേ​ണ്ട​ത്ര പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല. ഇ​തോ​ടെ​യാ​ണ് രാ​ജി​യെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു.

താ​രി​ഖ് അ​ൻ​വ​ർ വ​ന്നു ക​ണ്ട​തി​ൽ ന​ന്ദി​യു​ണ്ടെ​ന്ന് വി.​എം. സു​ധീ​ര​ൻ പ​റ​ഞ്ഞു. ഇ​നി ബാ​ക്കി കാ​ര്യം ന​ട​പ​ടി​ക​ളി​ലാ​ണ് കാ​ണേ​ണ്ട​ത്. തെ​റ്റു​ക​ൾ തി​രു​ത്താ​തെ മു​ന്നോ​ട്ടു​പോ​യാ​ൽ പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി മാ​ത്ര​മേ ഉ​ണ്ടാ​കൂ. ഇ​തി​ന് മാ​റ്റം വ​രാ​ൻ എ​ഐ​സി​സി ഇ​ട​പെ​ട​ണ​മെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്തെ സു​ധീ​ര​ന്‍റെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. സു​ധീ​ര​നു​മാ​യു​ള്ള ച​ർ​ച്ച ഫ​ല​പ്ര​ദ​മാ​യെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം താ​രീ​ഖ് അ​ൻ​വ​ർ പ്ര​തി​ക​രി​ച്ചു. സു​ധീ​ര​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ കാ​ണു​മെ​ന്നും അ​ദ്ദേ​ഹം സ​ജീ​വ കോ​ൺ​ഗ്ര​സു​കാ​ര​നാ​യി തു​ട​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും താ​രീ​ഖ് അ​ൻ​വ​ർ പ​റ​ഞ്ഞു.

ഡി​സി​സി പു​ന​സം​ഘ​ട​ന​യി​ൽ പൊ​ട്ടി​ത്തെ​റി പ​ര​സ്യ​മാ​ക്കി​യ സു​ധീ​ര​ൻ ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ട​മാ​ക്കി​യാ​ണ് എ​ഐ​സി​സി അം​ഗ​ത്വം രാ​ജി​വെ​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സോ​ണി​യാ​ഗാ​ന്ധി​ക്ക് ക​ത്ത​യ​ച്ച​ത്. എ​ഐ​സി​സി അം​ഗ​ത്വം രാ​ജി വ​ച്ചെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ ത​ന്നെ തു​ട​രു​മെ​ന്നാ​ണ് സു​ധീ​ര​ൻ അ​റി​യി​ക്കു​ന്ന​ത്.

പു​ന​സം​ഘ​ട​ന​യി​ൽ നാ​ല് പേ​ർ മാ​ത്രം തീ​രു​മാ​ന​മെ​ടു​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച സു​ധീ​ര​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടും ഹൈ​ക്ക​മാ​ൻ​ഡ് ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി​പ്പെ​ടു​ന്ന​ത്. ഹൈ​ക്ക​മാ​ൻ​ഡ് ബ്ലാ​ങ്ക് ചെ​ക്ക് ന​ൽ​കി​യി​ട്ടും സം​സ്ഥാ​ന​നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ഇ​ത​റി​ഞ്ഞി​ട്ടും ഹൈ​ക്ക​മാ​ൻ​ഡ് മി​ണ്ടി​യി​ല്ലെ​ന്നു​മാ​ണ് സു​ധീ​ര​ൻ ഉ​ന്ന​യി​ക്കു​ന്ന ആ​ക്ഷേ​പം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.